കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിഞ്ഞു നോക്കി!!വണ്ടി പുറകോട്ട് ഉരുണ്ടു!! പുതിയ ഡ്രൈവിങ് പരീക്ഷയില്‍ 'എച്ചെ'ടുത്ത് നടുവൊടിഞ്ഞു!!

ഇടുക്കി പീരുമേട്ടില്‍ പരീക്ഷിയില്‍ പങ്കെടുത്ത 14 പേരില്‍ മൂന്നു പേര്‍ മാത്രമായിരുന്നു വിജയിച്ചത്. തോറ്റുപോയവര്‍ക്ക് 300 രൂപ അടച്ച് 14 ദിവസത്തിനു ശേഷം അടുത്ത പരീക്ഷയില്‍ പങ്കെടുക്കാം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിഷ്‌കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. സംസ്ഥാനത്തെ 72 ആര്‍ടി ഓഫീസുകളില്‍ ചിലയിടത്ത് മാത്രമാണ് പരീക്ഷ നടന്നത്. പരീക്ഷ നടന്ന ഇടങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് വിജയിച്ചത്.

എച്ച് എടുക്കുന്നതിലെ ബുദ്ധിമുട്ട് ആരോപിച്ച് പലയിടത്തും പരീക്ഷ നടത്തിയിരുന്നില്ല. ഇടുക്കി പീരുമേട്ടില്‍ പരീക്ഷിയില്‍ പങ്കെടുത്ത 14 പേരില്‍ മൂന്നു പേര്‍ മാത്രമായിരുന്നു വിജയിച്ചത്. തോറ്റുപോയവര്‍ക്ക് 300 രൂപ അടച്ച് 14 ദിവസത്തിനു ശേഷം അടുത്ത പരീക്ഷയില്‍ പങ്കെടുക്കാം. നന്നായി പരിശീലിക്കാതെ വിജയിക്കാനാകില്ലെന്ന് മനസിലാക്കിയാണ് പലരും പിന്മാറിയത്.

driving

ഏഴ് പരിഷ്‌കാരങ്ങളാണ് ശനിയാഴ്ച മുതല്‍ ഡ്രൈവിങ് പരീക്ഷയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കയറ്റത്തില്‍ വണ്ടി നിര്‍ത്തി ക്ലച്ച് പകൂതി താഴ്ത്തി ഓടിച്ച് കാണിക്കുന്നതിലാണ് പലര്‍ക്കും പിഴച്ചത്. മിക്ക വണ്ടികളും പുറകോട്ട് ഉരുണ്ടു. റിവേഴ്‌സ് എടുക്കുന്നതിനിടെ പലരും തിരിഞ്ഞു നോക്കിയതും പരാജയപ്പെടുന്നതിന് കാരണമായി. കമ്പിയുടെ നീളം കുറച്ചതും പലര്‍ക്കും ബുദ്ധിമുട്ടായി.

അതേസമയം ട്രന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറുടെ പുതിയ പരിഷ്‌കാരങ്ങളോട് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ട്. പല ഡ്രൈവിങ് സ്‌കൂളുകളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പരിഷ്‌കരിച്ച പരീക്ഷ സംവിധാനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ എസ് അനന്തകൃഷ്ണന്‍ പറയുന്നത്.

driving woman

നന്നായി വാഹനം ഓടിക്കാന്‍ അറിയാത്തതാണ് മിക്കവാറും അപകടങ്ങള്‍ക്ക് കാരണമെന്നും അപകടങ്ങള്‍ കുറയക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ച പരിശീലിച്ചാല്‍ ഏതൊരാള്‍ക്കും ലളിതമായി പുതിയ പരിഷ്‌കാരങ്ങള്‍ ചെയ്യാനാവുമെന്നും അദ്ദേഹം പറയുന്നുണ്ട്.

English summary
many failed in new driving test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X