വൈദ്യുത കണക്ഷനുള്ള ചാര്‍ജ് കുത്തനെ കൂട്ടി, പുതുക്കിയ നിരക്കുകള്‍
തിരുവനന്തപുരം: പുതിയ വൈദ്യുത കണക്ഷനുള്ള ചാര്‍ജ് ബോര്‍ഡ് കുത്തനെ കൂട്ടി. ഗാര്‍ഹികേതര വിഭാഗത്തിലുള്ളവര്‍ക്കാണ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഗാര്‍ഹിക കണക്ഷന് ഇളവ് നല്‍കുകയും ഗാര്‍ഹികേതര കണക്ഷന് ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്തുക്കൊണ്ടാണ് ബോര്‍ഡിന്റെ പുതിയ തീരമാനം.

പുതിയ പോസ്റ്റ് സ്ഥാപിക്കാന്‍
ഗാര്‍ഹികേതര കണക്ഷന് മാത്രമാണ് നിരക്ക് വര്‍ധിപ്പിച്ചതെങ്കിലും പുതിയ പോസ്റ്റ് സ്ഥാപിക്കണമെങ്കില്‍ ഗാര്‍ഹികക്കാരും പുതിയ നിരക്ക് നല്‍കണം.

പുതിയ നിരക്ക് ബാധകമായവ
വാണിജ്യ, വ്യവസായ, പരസ്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, എന്നിവയ്ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമാണ്.

ചാര്‍ജ് ഉയര്‍ത്തിയത് ഇവയ്ക്കാണ്
പോസ്റ്റ് സ്ഥാപിക്കല്‍, കൈ വയര്‍ സ്ഥാപിക്കല്‍, ലേബര്‍ ചാര്‍ജ്, സാധനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കല്‍ എന്നിവയിലൂടെയാണ് നിരക്ക് വര്‍ധനവ് സാധ്യമാക്കിയിട്ടുള്ളത്.

ഗാര്‍ഹിക വിഭാഗക്കാര്‍ക്ക് നിരക്ക് കുറച്ചു
സിംഗിള്‍ ഫേസ് വെതര്‍പ്രൂഫ് സര്‍വീസ് കണക്ഷന് 2150 രൂപ ഈടാക്കിയിരുന്നത് 1700 രൂപയായി കുറച്ചു. ത്രീ ഫേസ് കണക്ഷന് 4350 രൂപയില്‍ നിന്നും 4200 രൂപയായി കുറച്ചു.

വൈദ്യുത നിരക്കിലെ വ്യത്യാസം
10 കിലോ വാട്ടിനും 25 കിലോ വാട്ടിനും ഇടയില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും പുതിയ കണക്ഷന്‍ നല്‍കുമ്പോള്‍ 10750 രൂപയ്ക്ക് പകരം 14,300 രൂപ നല്‍കണം.

വ്യവസായ, വാണിജ്യ ഉപയോക്താകള്‍ക്ക്
വ്യവസായ, വാണിജ്യ ഉപയോക്താകള്‍ക്ക് സിംഗിള്‍ ഫേസ് മീറ്റര്‍ മാറ്റുന്നതിന് 550 രൂപ നല്‍കണം. നിലവില്‍ ഇത് 433 രൂപയാണ്.












Click it and Unblock the Notifications