Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദീകർ രാത്രി കോൺവെന്റിന്റെ മതിൽചാടി; അഭയ കേസ് ചുരുളഴിയുന്നു, വാച്ചറുടെ മൊഴി കോടതിയിൽ!

തിരുവനന്തപുരം: ആഭയ കേസ് പ്രതികൾക്കെതിരെ കൂടുതൽ തെളിവുകളുമായി സിബിഐ. സിസ്റ്റര്‍മാരുടെ കോണ്‍വെന്റിന് സമീപം പ്രതികളായ വൈദികര്‍ രാത്രിയില്‍ വന്നിരുന്നതായുള്ള മൊഴികളാണ് സിബിഐ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കവേയാണ് പുതിയ തെളിവുകൾ നിരത്തിയത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ എത്തി കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു. കോൺവെന്റിന് സമീപത്തെ പള്ളിയുടെ വാച്ചറായിരുന്ന ദാസിന്റെ മൊഴിയാണ് സിബിഐ കോടതിയിൽ വായിച്ച് കേൾപ്പിച്ചത്.

ദാസിന്റെയും അയൽക്കാരന്റെയും മൊഴി

ദാസിന്റെയും അയൽക്കാരന്റെയും മൊഴി

കുറ്റം ചെയ്യാത്ത തങ്ങളെ കേസില്‍ നിന്ന് വിടുതല്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് വിടുതൽ ഹർജിയിൽ വാദം കേൾക്കുന്നത്. ദാസിന് സമാനമായ മൊഴി കോൺവെന്റിന് സമീപത്തെ താമസക്കാരനും നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

അന്വേഷണത്തിൽ വീഴ്ചയില്ല

അന്വേഷണത്തിൽ വീഴ്ചയില്ല

അഭയയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. അന്വേഷണത്തിന് വീഴ്ചയില്ലെന്ന് പ്രോസിക്യൂഷനും അറിയിച്ചിട്ടുണ്ട്. അതേസമയം സിസ്റ്റര്‍ അഭയക്കേസിലെ തൊണ്ടി മുതല്‍ നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്.പിയെ പ്രതിചേര്‍ത്തിരുന്നു.

മുൻ എസ്പി കെടി മൈക്കിൾ നലാം പ്രതി

മുൻ എസ്പി കെടി മൈക്കിൾ നലാം പ്രതി

ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെയാണ് നാലാം പ്രതിയായി ചേര്‍ത്തത്. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ഉത്തരവ്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെടി മൈക്കിളിനെ പ്രതിയാക്കിയിരുന്നത്.

തൊണ്ടി മുതൽ നശിപ്പിച്ചു

തൊണ്ടി മുതൽ നശിപ്പിച്ചു

സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കെടി മൈക്കിള്‍ ആയിരുന്നു. അഭയ ധരിച്ചിരുന്ന വസ്ത്രങ്ങളും ഡയറിയും ഉള്‍പ്പെടെയുള്ള തൊണ്ടിമുതല്‍ കോട്ടയം ആര്‍ഡിഒ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഭയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ നശിപ്പിക്കപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+