കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കിപ്പനിയെ ഭയക്കേണ്ട ;ഗ്രാമീണ മേഖലയില്‍ആധുനിക രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വരുന്നു

  • By Desk
Google Oneindia Malayalam News

വടകര: ഗ്രാമീണ മേഖലയില്‍ആധുനിക രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വരുന്നു . തിരുവള്ളൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു. കൊളസ്ട്രോൾ, പ്രമേഹം എന്നിവയുടെ രോഗനിർണയം നടത്തുന്ന യന്ത്രം അടുത്തകാലത്താണ് ഇവിടെ സ്ഥാപിച്ചത്. ഇപ്പോൾ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ടരലക്ഷം രൂപ ചെലവ് വരുന്ന, രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് ഉൾപ്പെടെ എല്ലാ ഘടകങ്ങളെയും മനസ്സിലാക്കാൻ കഴിയുന്ന യന്ത്രം സ്ഥാപിച്ചു. ഇതോടെ ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങളുടെ രോഗനിർണയം എളുപ്പമായി. പുറമെയുള്ള ലാമ്പുകളിൽ വൻ ഫീസ് നൽകി നടത്തേണ്ട പരിശോധനകൾ ഇവിടെ തുഛമായ ചെലവിലാണ് നടത്തുന്നത്.

dengue diagnosis

നവീകരിച്ച ലാബിന്റെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സുമ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ ഉസ്മാൻ, സഫിയ മലയിൽ, കൂമുള്ളി ഇബ്രാഹിം, വടയക്കണ്ടി നാരായണൻ, ഇ കൃഷ്ണൻ, സലിം മണിമ,കെകെ ബാലകൃഷ്ണൻ, ടി കെകുഞ്ഞിക്കണ്ണൻ, ഇകെ പവിത്രൻ എന്നിവർ പ്രസംഗിച്ചു.

English summary
New facilities for dengue diagnosis in villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X