ഓപ്പറേഷന്‍ സിന്ദൂര്‍ പ്രമേയമാക്കി പുതിയ ചിത്രം: മേജര്‍ രവിയുടെ 'പഹല്‍ഗാം' ചിത്രീകരണം ഉടന്‍
പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് തുടങ്ങി രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ സൈനിക മുന്നേറ്റങ്ങള്‍ പ്രമേയമാക്കി സംവിധായകന്‍ മേജര്‍ രവിയുടെ പുതിയ സിനിമ. 'പഹല്‍ഗാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബികാ ക്ഷേത്രത്തില്‍ നടന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ മേജര്‍ രവിയും നിര്‍മ്മാതാവ് അനൂപ് മോഹനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇന്ത്യന്‍ സൈനികരുടെ ദേശസ്‌നേഹം, ത്യാഗം, വികാരം, ആക്ഷന്‍, കരുത്ത് എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. പാന്‍-ഇന്ത്യ റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിനുണ്ട്. സ്‌ക്രിപ്റ്റ് പൂജ പൂര്‍ത്തിയായതോടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

നിര്‍മ്മാതാവ് അനൂപ് മോഹന്റെ വാക്കുകള്‍: 'മേജര്‍ രവിയോടൊപ്പം ഈ യാത്ര ആരംഭിക്കുന്നതില്‍ അതിയായ സന്തോഷത്തിലാണ്. ശക്തമായ കഥയാണ് സിനിമയുടേത്. പഹല്‍ഗാം സിനിമ പ്രേക്ഷകര്‍ക്ക് എല്ലാ ഭാഷകളിലും ആഴത്തില്‍ സ്പര്‍ശിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'.
'കീര്‍ത്തിചക്ര' ഉള്‍പ്പെടെയുള്ള ഒട്ടേറെ ദേശസ്‌നേഹ സിനിമകളിലൂടെ ശ്രദ്ധേയനാണ് മേജര്‍ രവി. തന്റെ യാഥാര്‍ത്ഥ്യ ബോധവും സിനിമാറ്റിക് കാഴ്ചപ്പാടും 'പഹല്‍ഗാം' മുഖേന വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് മേജര്‍ രവി. ഓപ്പറേഷന്‍ സിന്ദൂറും ഓപ്പറേഷന്‍ മഹാദേവും പ്രചോദനമാക്കി എത്തുന്ന ചിത്രം ആക്ഷനും വികാരഭരിതമായ കഥയും ചേര്‍ന്ന ദൃശ്യാനുഭവമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. ജ്യോതിഷ പണ്ഡിതന്‍ ജിതേഷ് പണിക്കര്‍, സംവിധായകന്‍ ജയറാം കൈലാസ് ചിത്രത്തിനും എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിങ്: ഡോണ്‍ മാക്‌സ്, സംഗീതം: ഹര്‍ഷവര്‍ധന്‍ രമേശ്വര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: വിനീഷ് ബംഗ്ലാന്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, ആക്ഷന്‍ ഡയറക്ഷന്‍: കേച ഖംഫഖ്ഡീ, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: അര്‍ജുന്‍ രവി, പിആര്‍ഒ ആതിര ദില്‍ജിത്ത്.












Click it and Unblock the Notifications