കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസി ഇല്ലെങ്കില്‍ റിലീസും ഇല്ല, ദിലീപിന്റെ സംഘടനയുടെ കളിയില്‍ തിയേറ്ററുകള്‍ പൂട്ടുമോ?

ഫിയോക്കിന്റെ നീക്കത്തിനെതിരെ എസിയില്ലാത്ത തിയറ്ററുകളുടെ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിന്റെ സംഘടന കളി തുടങ്ങി?

തിരുവനന്തപുരം: ദീര്‍ഘനാളത്തെ സിനിമാ സമരത്തിന് ശേഷം സിനിമ തിയറ്ററുകള്‍ ഇനി അടച്ചിടില്ലെന്ന പ്രഖ്യാപനവുമായി നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫിയോക്) പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മലയാള സിനിമയെ തേടി അതേ സംഘടനയുടെ രൂപത്തില്‍ പുതിയ പ്രതിസന്ധിയെത്തിരിക്കുകയാണ്.

എസി ഇല്ലാത്ത തിയറ്ററുകള്‍ക്ക് പുതിയ സിനിമകള്‍ക്ക് നല്‍കേണ്ടെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. ദിലീപിന്റെ നേതൃത്വത്തിലുള്ള ഫിയോക്കാണ് ഈ ചതി തങ്ങളോട് ചെയ്തതെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. എന്നാല്‍ ഏപ്രില്‍ മുപ്പതിനകം തിയറ്ററുകള്‍ നവീകരിച്ച് എസിയാക്കില്ലെങ്കില്‍ റിലീസുകള്‍ നല്‍കില്ലെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.

പരാതിയുമായി തിയറ്റര്‍ ഉടമകള്‍

പരാതിയുമായി തിയറ്റര്‍ ഉടമകള്‍

ഫിയോക്കിന്റെ നീക്കത്തിനെതിരെ എസിയില്ലാത്ത തിയറ്ററുകളുടെ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഔദ്യോഗികമായി തങ്ങളെ അറിയിച്ചില്ലെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. സര്‍ക്കാരിന് പരാതി നല്‍കുമെന്നും ഇവര്‍ പറയുന്നു. ഫിയോക്കാണ് തീരുമാനത്തിന് പിന്നിലെന്ന് തിയറ്റര്‍ ഉടമകള്‍ ആരോപിക്കുന്നു.

സാറ്റലൈറ്റ് റേറ്റിന്റെ തുകയും നല്‍കണം

സാറ്റലൈറ്റ് റേറ്റിന്റെ തുകയും നല്‍കണം

പുതിയ നിര്‍ദേശങ്ങള്‍ പലതും തിയറ്റര്‍ ഉടമകളെ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതാണ്. എസിയാക്കി നവീകരിക്കുന്നതിനോടൊപ്പം സാറ്റലൈറ്റ് റേറ്റിന്റെ നിശ്ചിത തുകയും ഓരോ റിലീസിനായി നല്‍കണമെന്നും ഫിയോക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. വഴങ്ങാത്ത തിയറ്റര്‍ ഉടമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനും മറ്റ് നടപടികള്‍ എടുക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

അംഗത്വം നല്‍കിയത് എസി തിയറ്ററുകള്‍ക്ക്

അംഗത്വം നല്‍കിയത് എസി തിയറ്ററുകള്‍ക്ക്

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലുണ്ടായ 350ലേറെ തിയറ്ററുകളെ സംരക്ഷിക്കുമെന്ന് രൂപീകരണ സമയത്ത് പറഞ്ഞ ഫിയോക് എസി തിയറ്ററുകള്‍ക്ക് മാത്രമാണ് അംഗത്വം നല്‍കിയത്. ഇതോടെ എസിയില്ലാത് 75ലധികം തിയറ്ററുകള്‍ക്ക് സംഘടനയില്ലാതായി. ഇവര്‍ ദിലീപിന്റെ സംഘടനയ്‌ക്കൊപ്പമായിരുന്നു നിന്നിരുന്നത്. എന്നാല്‍ ഫിയോക്ക് തീരുമാനം കടുപ്പിച്ചതോടെ ഇവര്‍ കുടുങ്ങിയിരിക്കുകയാണ്.

നവീകരിക്കാന്‍ വേണ്ടത് ലക്ഷങ്ങള്‍

നവീകരിക്കാന്‍ വേണ്ടത് ലക്ഷങ്ങള്‍

എസിയാക്കണമെങ്കില്‍ ഭീമമായ തുകയാണ് വേണ്ടത്. ഒരു തിയറ്ററിന് 80 ലക്ഷം രൂപയെങ്കിലും ചെലവാകും. സാധാരണ സ്‌ക്രീനുള്ള തിയറ്ററുകള്‍ ഇത് തിരിച്ചടിയാണ്. കുറഞ്ഞ സമയപരിധിക്കുള്ളില്‍ തിയറ്റര്‍ നവീകരിക്കണമെന്ന നിര്‍ദേശം ഗുണകരമാവില്ലെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. നോണ്‍ എസി തിയറ്ററുകള്‍ ഇതോടെ പൂട്ടേണ്ടി വരുമെന്നാണ് ഉടമകള്‍ പറയുന്നത്.

സിനി എക്‌സിബിറ്റേഴ്‌സിന് പകരം വന്ന സംഘടന

സിനി എക്‌സിബിറ്റേഴ്‌സിന് പകരം വന്ന സംഘടന

ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതൃത്വത്തില്‍ ഒരുമാസത്തിലധികം നീണ്ട് നിന്ന് സിനിമാ സമരത്തെ തകര്‍ത്താണ് ദിലീപും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് ഫിയോക് രൂപീകരിച്ചത്.

തിയേറ്ററില്‍ നിന്നുള്ള വരുമാനം 50-50 ആക്കണമെന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ആവശ്യം. എന്നാല്‍ ഇതിന് തീരുമാനമാവാതായതോടെ ക്രിസ്മസ് റിലീസുകള്‍ നീണ്ടു പോവുകയും സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പൊളിയുകയുമായിരുന്നു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും

ആരോപണങ്ങളും പ്രത്യാരോപണങ്ങളും

തിയേറ്റര്‍ സമരത്തില്‍ ഒറ്റപ്പെട്ടു പോയ ലിബര്‍ട്ടി ബഷീറിനെ വിതരണക്കാരടക്കമുള്ളവര്‍ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ പിടിവാശിയാണ് സമരം നീണ്ടു പോവാന്‍ ഇടയാക്കിയതെന്നായിരുന്നു വിമര്‍ശനം. ഇതോടെ അദ്ദേഹം ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ഈ സംഭവുമായി ബന്ധപ്പെടുത്തി ബഷീര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തന്റെ തകര്‍ച്ചയ്ക്ക് കാരണം ദിലീപാണെന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ആരോപണം.

English summary
new films not releasing in non ac theatres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X