കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ യുവാക്കളെ മാറ്റിയെടുക്കണം: മുഖ്യമന്ത്രി

  • By Aswathi
Google Oneindia Malayalam News

Oommen Chandy
ദില്ലി: തൊഴില്‍ അന്വേഷിക്കുന്നവരില്‍ നിന്ന് തൊഴില്‍ ദാതാക്കളായി കേരളത്തിലെ യുവാക്കളെ മാറ്റിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദില്ലിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരള വികസന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തില്‍ കേരള മാതൃക പരക്കെ സ്വീകരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനം ന്യൂ ജനറേഷന്‍ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന് യുവാക്കളുടെ ഗവേഷണ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരിലെ സംരംഭകത്വം വളര്‍ത്തിയെടുക്കുകയും വേണം. ഭാവി വികസനത്തിന്റെ അടിസ്ഥാന സാഹചര്യം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ്- മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും നേരിടുന്ന ഉന്നത നിലവാരമാണ് വികസനത്തിന്റെ ശരീരമെന്നും വിദ്യാഭ്യാസം, കൃഷി, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അഭിമാനകരമാണെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ തലത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് കേരളം നേരിടുന്ന വലിയ പരിമിതിയാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടികെഎ നായര്‍ അഭിപ്രായപ്പെട്ടു. 2030 ലക്ഷ്യമിട്ട് കേരളം തയ്യാറാക്കിയ വികസന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ 7.5 ശതമാനമെങ്കിലും വളര്‍ച്ചാ നിരക്ക് കുറയ്ക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കോണമിക് റിസേര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ പറഞ്ഞു.

English summary
Should change youth in Kerala for development says chief minister Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X