കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയനെ തിരുത്താന്‍ സംയുക്ത നീക്കം; സിപിഎമ്മില്‍ തിരുത്തല്‍വാദം ഗ്രൂപ്പ് രൂപപ്പെടുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ ഗ്രൂപ്പിസവും മൂര്‍ച്ഛിക്കുന്നു. പഴയ വിഎസ് പക്ഷക്കാരും പിണറായി വിരുദ്ധരും ചേര്‍ന്നുള്ള പുതിയ വിഭാഗമാണ് ഇടക്കാലത്തിന് ശേഷം സിപിഎമ്മിനകത്ത് വീണ്ടും ഗ്രൂപ്പിസത്തിന്‍റെ വിത്തുകള്‍ പാകുന്നത്. പ്രകടമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയില്ലെങ്കിലും തിരുത്തല്‍വാദ വിഭാഗമായി നിലനില്‍ക്കാനാണ് ഇവരുടെ നീക്കം.

<strong> ബിജെപി കാത്തിരുന്നോളു..! അടുത്ത ഇര നിങ്ങളാണ്; ജെഡിയു വ‍‍ഞ്ചിക്കുമെന്ന മുന്നറിയിപ്പുമായി കുശ്വാഹ</strong> ബിജെപി കാത്തിരുന്നോളു..! അടുത്ത ഇര നിങ്ങളാണ്; ജെഡിയു വ‍‍ഞ്ചിക്കുമെന്ന മുന്നറിയിപ്പുമായി കുശ്വാഹ

ശബരിമല വിഷയത്തിലടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച ഏകാധിപത്യ നിലപാടാണ് പരാജയത്തിന് പ്രധാന കാരണമെന്ന അഭിപ്രായമുള്ളവര്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. പിണറായിയെ ചോദ്യം ചെയ്യാനുള്ള ധൈര്യം ആര്‍ക്കുമില്ലെന്ന അവസ്ഥ മാറ്റുകയെന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിനെതിരെ പരോക്ഷമായി പ്രതികരിച്ചത് തിരുത്തല്‍വാദ സംഘത്തിന് ശക്തി പകരുന്നു.

cpm

പിണറായി വിഭാഗം വിഎസ് അനുകൂലികളെ വെട്ടിനിരത്തിയതോടെയാണ് സിപിഎമ്മില്‍ വിഭാഗീയത ഇല്ലാതാവുന്നത്. അന്നുമുതല്‍ പാര്‍ട്ടിയിലെ അവസാന വാക്ക് പിണറായിയുടേതാണ്. ഈ സാഹചര്യത്തിന് മാറ്റം വേണമെന്നാണ് പുതിയ വിഭാഗത്തിന്‍റെ ആവശ്യം.

അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവോത്ഥാന സന്ദേശപ്രചാരണം മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിയാഞ്ഞത് എതിരാളികള്‍ മുതലെടുത്തുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

English summary
new group arrives at cpm kerala unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X