കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുത്ത ഇന്നോവ ക്രിസ്റ്റ; പി ജയരാജന്റെ പുത്തന്‍ വാഹനം ഉടനെത്തും, 32 ലക്ഷം രൂപ അനുവദിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റി അഗംവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് സഞ്ചരിക്കാനുള്ള കാറിന്റെ തുക ബോര്‍ഡ് അനുവദിച്ചു. 32,11,792 രൂപ വിലയുള്ള കറുത്ത ഇന്നോവ ക്രിസ്റ്റ കാറാണ് പി ജയരാജന് വേണ്ടി വാങ്ങുന്നത്. പരമാവധി 35 ലക്ഷം രൂപ വിലയുള്ള വാഹനം വാങ്ങാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കണ്ണൂര്‍ തോട്ടടയിലുള്ള ഷോറൂമില്‍ നിന്നാണ് വാഹനം വാങ്ങുന്നത്. പി ജയരാജന്റെ ശാരീരിക അസ്വസ്ഥതയും ഉയര്‍ന്ന സുരക്ഷ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് സര്‍ക്കാര്‍ കാര്‍ അനുവദിച്ചത്. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പി ജയരാജന് വേണ്ടി 32 ലക്ഷം രൂപയുടെ കാര്‍ വാങ്ങുന്നത് വലിയ വിവാദമായിരുന്നു.

p jayarajan

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനം വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി നവംബര്‍ നാലിന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്നതുള്‍പ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ഉത്തരവും നിലവിലുണ്ടായിരുന്നു. ഇതിന് ശേഷം മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി എന്‍ വാസവന്‍, വി അബ്ദുള് റഹ്മാന്‍, ജി ആര്‍ അനില്‍ എന്നിവര്‍ക്കും ചീഫ് വിപ്പ് ഡോ എന്‍ ജയരാജിനും പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിരുന്നു. ഇതും വിവാദമായിരുന്നു.

 77 കോടിയുടെ ഭാഗ്യം മലയാളിക്ക് ലഭിക്കുമോ? ഞെട്ടിച്ച പ്രഖ്യപനവുമായി ബിഗ് ടിക്കറ്റ്, ജീവിതം മാറി മറിയും 77 കോടിയുടെ ഭാഗ്യം മലയാളിക്ക് ലഭിക്കുമോ? ഞെട്ടിച്ച പ്രഖ്യപനവുമായി ബിഗ് ടിക്കറ്റ്, ജീവിതം മാറി മറിയും

അതേസമയം, പി ജയരാജന് വാഹനം അനുവദിച്ചതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. പി ജയരാജന് ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നതെന്നായിരുന്നു ആദ്യം ഉയര്‍ന്ന പ്രചാരണം. ഇതേ തുടര്‍ന്ന് അദ്ദേഹം തന്നെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കാലപ്പഴക്കം കൊണ്ടാണ് ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം മാറ്റുന്നതെന്നായിരുന്നു പി ജയരാജന്‍ നല്‍കിയ വിശദീകരണം.

കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയില്‍ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വരുന്ന ആ കാറില്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്. പരമാവധി 35 ലക്ഷം രൂപ വിലവരുന്ന വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചതെന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു.

അണികള്‍ പൊലീസിന്റെ തല്ലുകൊള്ളുന്നു, നേതാവ് ഖത്തറില്‍ കറങ്ങി നടക്കുന്നു: ഷാഫി പറമ്പിലിനെതിരെ പരാതിഅണികള്‍ പൊലീസിന്റെ തല്ലുകൊള്ളുന്നു, നേതാവ് ഖത്തറില്‍ കറങ്ങി നടക്കുന്നു: ഷാഫി പറമ്പിലിനെതിരെ പരാതി

സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്‌നങ്ങളില്‍ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തില്‍ കണ്ടിട്ടുള്ളൂ.
പിന്നെ, ബുള്ളറ്റ് പ്രൂഫ്. എന്റെ വീട്ടിലേക്ക് ഒരു തിരുവോണ ദിവസം ആര്‍ എസ് എസുകാര്‍ ഇരച്ചു കയറി എന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോള്‍ എന്റെ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരല്‍ക്കസേരയാണ്. അതുപയോഗിച്ച് പ്രതിരോധിച്ചതിന്റെ ബാക്കിയാണ് ഇന്നും നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന പി ജയരാജന്‍.

അതുകൊണ്ട് വാങ്ങുന്ന കാര്‍ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് ഭയന്നു ജീവിക്കേണ്ട അവസ്ഥ എനിക്കില്ല. ബുള്ളറ്റിനു പ്രൂഫ് ഉണ്ടായാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം .എന്നെ അറിയുന്ന ഏതു മലയാളിക്കും ഇക്കാര്യം മനസ്സിലാവുകയും ചെയ്യും- പി ജയരാജന്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.

English summary
New Innova Crysta For P Jayarajan: Khadi Board sanctioned money to buy a New car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X