സുധാകരന്‍ ഇഫക്ടില്‍ തകരുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍: കോട്ടയത്ത് പണി കിട്ടിയത് എ ഗ്രൂപ്പിന്
തിരുവനന്തപുരം: ഐ ഗ്രൂപ്പില്‍ നിന്നുള്ള നേതാവാണെന്ന് പറയാമെങ്കിലും എന്നും ഗ്രൂപ്പിന് അതീതമായ ഒരു ഇമേജ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയെടുക്കാന്‍ കെ സുധാകരന് സാധിച്ചിട്ടുണ്ട്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം അത്ര സജീവവുമായിരുന്നില്ല. എ ഗ്രൂപ്പിനേയും ഐ ഗ്രൂപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് കണ്ണൂര്‍ ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അതേ ശൈലിയിലാണ് കെപിസിസിയുടെ തലപ്പത്തേക്കും സുധാകരന്‍ എത്തിയത്.
ഗ്രൂപ്പുകള്‍ക്ക് അതീതമായ തിരഞ്ഞെടുപ്പായതിനാല്‍ തന്നെ സുധാകരന്‍റെ നിയമനത്തിലെ അസംതൃപ്തി പല നേതാക്കളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വലിയ കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് കെ സുധാകരന്‍.
താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

ഗ്രൂപ്പ് സംവിധാനവുമായി കോണ്‍ഗ്രസ് ഇനി മുന്നോട്ട് പോവില്ലെന്നാണ് സുധാകരന്‍റെ പ്രഖ്യാപിത നിലപാട്. ഗ്രൂപ്പുകള്‍ ഒരുകാലത്ത് കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. കാലം മാറി. അതിന് അനുസരിച്ച് കോണ്‍ഗ്രസും മാറണം. ഗ്രൂപ്പ് മാനേജര്‍മാരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video


സുധാകരന് വന്നത് മുതല്‍ തന്നെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലും കാര്യമായ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പതിവ് ഗ്രൂപ്പ് താല്‍പര്യം ഒഴിച്ച് നിര്‍ത്തി സുധാകരന് കീഴില്‍ പലയിടത്തും അണികള്‍ ഒന്നിച്ച് ചേരുകയാണ്. എ ഗ്രൂപ്പിന്‍റെ പരമ്പരാഗത തട്ടകമായ കോട്ടയത്ത് പോലും കെ സുധാകരന് കീഴില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

എ, ഐ ഗ്രൂപ്പില്‍ നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും സുധാകരനോടൊപ്പം ചേര്‍ന്നു. സുധാകരന്‍ എന്ന നേതാവിന് കീഴില്‍ എന്നതിലുപരി കെപിസിസി അധ്യക്ഷനോടൊപ്പമാണ് തങ്ങള്‍ ചേരുന്നതെന്നാണ് അവര്‍ പറയുന്നത്. ഐ ഗ്രൂപ്പിലുണ്ടായിരുന്നു പിഎസ് രഘുറാമിന്‍റെ നേതൃത്വത്തിൽ ഒരു സംഘം സുധാകരനെ നേരിട്ടു കണ്ട് ഗ്രൂപ്പിന് പിന്തുണ അറിയിച്ചു.

കോട്ടയത്ത് എ, ഐ വിഭാഗം പിളർന്നുവെന്നും ഉമ്മൻചാണ്ടിക്കൊപ്പം ഇതുവരെ നിലയുറപ്പിച്ച ഉന്നത നേതാക്കൾ വരെ ഇനിമുതല്‍ സുധാകരനൊപ്പം ചേരുകയാണെന്നും പിഎസ് രഘുറാം പറഞ്ഞെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രൂപ്പുകളില്‍ നിന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ സുധാകരന് കീഴില്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് സുധാകര ഗ്രൂപ്പല്ല, പാര്‍ട്ടിയെ ഒന്നാക്കി മാറ്റുന്നതിന് വേണ്ടിയുള്ള ഒത്തുചേരലാണ് ഇതെന്നും ഇവര്‍ വാദിക്കുന്നു. ജില്ലാ സന്ദർശനത്തിന്റെ ഭാഗമായി സുധാകരൻ എത്തുന്നതോടെ വലിയ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ പുതിയ തരംഗം ഡിസിസി പ്രസിഡന്‍റുമാരെ നിയമിക്കുന്നതില്‍ അടക്കം പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രൈസ്തവ വിഭാഗത്തിൽ പെട്ടവരെ മാത്രം പരിഗണിക്കുന്ന സ്ഥിരം ഏർപ്പാടിന് മാറ്റമുണ്ടാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പ്രതീക്ഷയിൽ, എ ഗ്രൂപ്പിന് സ്വാധീനമുള്ള ജില്ലയെന്ന നിലയില്‍ വീതം വെപ്പില്‍ കോട്ടയത്തെ ഡിസിസി അധ്യക്ഷ പദവി ലഭിക്കാറുണ്ടായിരുന്നത് എ ഗ്രൂപ്പിനായിരുന്നു.

ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിനാണ് വിവിധ ഗ്രൂപ്പുകളില്‍ നിന്നടക്കമുള്ള ഒമ്പത് പേരാണ് രംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്നവരിൽ പലരും ഇന്നലെ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആയിരിക്കില്ല പുതിയ തീരുമാനം എന്ന് പറയുമ്പോഴും എ വിഭാഗത്തിലെ നേതാക്കള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല.

നിലവിലെ ഡിസിസി അധ്യക്ഷനായ ജോഷി ഫിലിപ് പദവിയില്‍ നാലര വര്‍ഷം പിന്നിട്ട് കഴിഞ്ഞു. കെപിസിസി അംഗം ഫിൽസൺ മാത്യൂസ്, ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, കെപിസിസി ജോയിന്റ് സെക്രട്ടറിമാരായ ഫിലിപ് ജോസഫ്, നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സിബി ചേനപ്പാടി, ജോമോൻ ഐക്കര, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം എന്നിവരാണ് പദവി ലക്ഷ്യമിട്ട് രംഗത്തുള്ളത്
ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications