Get Updates
Get notified of breaking news, exclusive insights, and must-see stories!

സാന്നിധ്യം അനിവാര്യമായ ഈ ചുറ്റുപാടിൽ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്നത് ദു:ഖകരം: കെ സുധാകരൻ

ജനങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുമ്പോള്‍ നമുക്ക് എങ്ങനെ ഉറങ്ങാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു

തിരുവനന്തപുരം: പാർട്ടിയെ ശക്തിപ്പെടുത്താൻ എല്ലാം പ്രവർത്തകരും തന്നോടൊപ്പം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പുതിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു പാട് രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രം രചിക്കുമ്പോള്‍, ആ പ്രസ്ഥാനം തളരുവാന്‍ നമുക്ക് അനുവദിക്കാന്‍ പറ്റില്ല. ഒന്നിക്കണം, കരുത്തോടെ മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

K Sudhakaran

"കോണ്‍ഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ ഈ ചുറ്റുപാടില്‍, കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്നത് ദു:ഖകരമാണ്. രാഷ്ട്രിയ എതിരാളികള്‍ പോലും കോണ്‍ഗ്രസ് ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നത് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കോണ്‍ഗ്രസ് ദുര്‍ബലമാകാതിരിക്കാനുള്ള നടപടി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം."

ജനങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുമ്പോള്‍ നമുക്ക് എങ്ങനെ ഉറങ്ങാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് ദുര്‍ബലമാകാതിരിക്കാനുള്ള നടപടികള്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണം. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അത് കൊണ്ട് നമുക്ക് വേണം തോളോട് തോള്‍ ചേര്‍ന്ന് കൊണ്ടുള്ള പ്രവര്‍ത്തനം നടത്താനെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    Newly elected KPCC President K SUdhakran speaks to the press | Oneindia Malayalam

    കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി സ്വജീവന്‍ പോലും തൃണവല്‍ക്കരിച്ച് രാഷ്ട്രീയ എതിരാളികളുമായി മല്ലടിച്ച് ഈ പാര്‍ട്ടിയുടെ അസ്തിത്വം നിലനിര്‍ത്തിയവരാണ് നിങ്ങള്‍. നിങ്ങളുടെ വിയര്‍പ്പാണ്, നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ചിന്തയാണ് കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അസ്തിത്വം പകര്‍ന്ന അടിസ്ഥാന ഘടകം. ഒരു വിഷമസന്ധിയിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നതെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+