കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസന്റെ ശുദ്ധികലശം; സുധീരന്റെ അടയാളങ്ങള്‍ നീക്കുന്നു, പരാതിയുമായി ദില്ലിയില്‍

സഹകരണ ജനാധിപത്യ സെല്‍ ചെയര്‍മാനും കെപിസിസി എക്‌സികുട്ടീവ് അംഗവുമായ മരിയാപുരം ശ്രീകുമാറിനെ പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് മാറ്റിയത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി ഓഫീസില്‍ കൂട്ടസ്ഥലം മാറ്റം. വിഎം സുധീരന്‍ പ്രസിഡന്റായിരിക്കെ നിയമിച്ചവരെയാണ് മാറ്റുന്നത്. താല്‍ക്കാലിക പ്രസിഡന്റായി എംഎം ഹസന്‍ ചുമതലയേറ്റ ശേഷമാണ് ഓഫീസിലെ അഴിച്ചുപണി. ഇതിനെതിരേ പുറത്താക്കപ്പെട്ടവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി.

സഹകരണ ജനാധിപത്യ സെല്‍ ചെയര്‍മാനും കെപിസിസി എക്‌സികുട്ടീവ് അംഗവുമായ മരിയാപുരം ശ്രീകുമാറിനെ പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് മാറ്റിയത്. ഇന്ദിരാഭവനില്‍ മരിയാപുരം ശ്രീകുമാറിന് സുധീരന്‍ അനുവദിച്ച മുറിക്ക് മുന്നിലെ പേര് വച്ച ബോര്‍ഡ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. തന്നെ അറിയിക്കാതെയാണ് ഈ മാറ്റമെന്ന് സുധീരന്‍ പക്ഷക്കാരനായ മരിയാപുരം കുറ്റപ്പെടുത്തുന്നു.

mmhassan

ബോര്‍ഡ് നീക്കിയ കാര്യം അന്വേഷിച്ചപ്പോഴാണ് സ്ഥാനത്തുനിന്നും മാറ്റിയ കാര്യം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മരിയാപുരത്തിന് പകരം ഐ ഗ്രൂപ്പ് നേതാവ് കരകുളം കൃഷ്ണപ്പിള്ളയെയാണ് ഹസന്‍ നിയമിച്ചത്. സുധീരന്‍ കെപിസിസി അധ്യക്ഷനായിരിക്കെ നിയമിച്ച അസിസ്റ്റന്റ് പ്രസ് സെക്രട്ടറി ബിജോ, ഡിടിപി ഓപറേറ്റര്‍ ജയേഷ്, ഡ്രൈവര്‍മാരായ രതീഷ് സുഗതന്‍, വിശ്വനാഥന്‍ എന്നിവരെയും മാറ്റിയിട്ടുണ്ട്.

താല്‍ക്കാലിക അധ്യക്ഷന്‍ അമിത അധികാരം ഉപയോഗിക്കുന്നുവെന്നാണ് പുറത്താക്കപ്പെട്ടവരുടെ ആരോപണം. സുധീരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെഎന്‍ പണിക്കര്‍ ഹസന്‍ ചുമതലയേറ്റ ഉടനെ രാജിവച്ചിരുന്നു.

ഹൈക്കമാന്റിന്റെ തീരുമാനം അറിഞ്ഞ ശേഷം വിഷയത്തില്‍ നിലപാട് വ്യക്തമാക്കാമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹസന്‍ എത്ര കാലം താല്‍ക്കാലിക അധ്യക്ഷനായി തുടരുമെന്ന കാര്യത്തില്‍ വ്യക്തയില്ല. ഹസന്‍ ചുമതലയേറ്റ ശേഷമുള്ള ഓഫീസിലെ മാറ്റങ്ങളില്‍ അസ്വാഭാവികതയില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

English summary
KPCC President MM Hasan removed the officials from the Indira Bhavan appointment by VM Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X