കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാന്‍ ബെവ്കോ ശുപാര്‍ശ ചെയ്ത മദ്യശാലകളില്‍ ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ ആരംഭിക്കുന്നത് തൃശൂര്‍ ജില്ലയില്‍. മൊത്തം ആരംഭിക്കാന്‍ പോകുന്ന 172 മദ്യശാലകളില്‍ ഇരുപത്തിമൂന്ന് എണ്ണവും തൃശൂരാണ്. തൃശൂരിന് തൊട്ടുപിന്നിലുള്ളത് തിരുവനന്തപുരമാണ്. തിരുവന്നതപുരത്ത് ഇരുപത്തിരണ്ട് മദ്യശാലകളാണ് ആരംഭിക്കുക.ആലപ്പുഴയില്‍ ഇരുപത്തിയൊന്ന് മദ്യശാലകള്‍ ആരംഭിക്കാനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ 22, കൊല്ലം ജില്ലയില്‍ 18, പത്തനംതിട്ട ജില്ലയില്‍ 6, ആലപ്പുഴ ജില്ലയില്‍ 21, കോട്ടയം ജില്ലയില്‍ 9, ഇടുക്കി ജില്ലയില്‍ 6, എറണാകുളം ജില്ലയില്‍ 11, തൃശൂര്‍ജില്ലയില്‍ 23, പാലക്കാട് ജില്ലയില്‍ 14, മലപ്പുറം ജില്ലയില്‍ 12, കോഴിക്കോട് ജില്ലയില്‍ 12, വയനാട് ജില്ലയില്‍ 5, കണ്ണൂര്‍ ജില്ലയില്‍ 11, കാസര്‍ഗോഡ് ജില്ലയില്‍ 5 എന്നിങ്ങനെയാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്ന മദ്യശാലകള്‍.

മദ്യശാലകള്‍ക്ക് മുമ്പിലെ നീണ്ട ക്യൂ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പന ശാലകള്‍ കൂടി തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചത്. ഹൈക്കോടതിക്ക് നല്‍കിയ വിശദീകരണത്തിലായിരുന്നു സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്.
നിലവില്‍ കേരളത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെയും ബെവ്‌കോയുടേയും ഉടമസ്ഥതയില്‍ 306 മദ്യ ശാലകളാണുള്ളത്. 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പനശാല എന്നതാണ് നിലവിലെ അനുപാതം. 175 മദ്യസാല കൂടി തുടങ്ങിയാല്‍ 71,000 പേര്‍ക്ക് ഒരു മദ്യശാല എന്ന അനുപാതത്തിലെത്തും.

നിഗമനങ്ങള്‍ പോര; തെളിവ് എവിടെ?'... ദിലീപ് കേസില്‍ ഇന്ന് നിര്‍ണായക ദിനം, അറസ്റ്റ് ബോധിപ്പിക്കും</a></strong><a href=" title="നിഗമനങ്ങള്‍ പോര; തെളിവ് എവിടെ?'... ദിലീപ് കേസില്‍ ഇന്ന് നിര്‍ണായക ദിനം, അറസ്റ്റ് ബോധിപ്പിക്കും" />നിഗമനങ്ങള്‍ പോര; തെളിവ് എവിടെ?'... ദിലീപ് കേസില്‍ ഇന്ന് നിര്‍ണായക ദിനം, അറസ്റ്റ് ബോധിപ്പിക്കും

ജനസാന്ദ്രത കണക്കിലെടുത്ത് നഗരത്തില്‍ 91 മദ്യശാലകളും ഗ്രാമങ്ങളില്‍ 84 മദ്യശാലകളും തുടങ്ങുന്നതിനുള്ള പട്ടികയാണ് ബെവ്കോ സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ എവിടെയൊക്കെയാണ് ഇവ തുടങ്ങുകയെന്നോ, എത്ര എണ്ണമാണ് തുടങ്ങുകയെന്നോ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.കോര്‍പ്പറേഷനുകളെടുക്കുമ്പോള്‍ തിരുവനന്തപുരം, കൊല്ലം തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഒന്നില്‍ അധികം മദ്യശാലകള്‍ വേണ്ടത്.

ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണം; സായ് ശങ്കര്‍ കോടതിയില്‍
ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന പാടില്ലെന്ന കോടതി ഉത്തരവിന് പിന്നാലെ പല മദ്യശാലകളും പൂട്ടിയിരുന്നു. ബിവറേജസ് കോര്‍പ്പറേഷന് വലിയരീതിയില്‍ തിരിച്ചടിയായ വിധിയായിരുന്നു ഇത്. എന്നാല്‍ പുതിയ ശുപാര്‍ശ നടപ്പിലായാല്‍ ഒരുപരിധി വരെ ഇതിന് ആശ്വാസമാകും. നേരത്തെ പൂട്ടിയ പല മദ്യശാലകളും തുറക്കാനുള്ള സാധ്യതയുണ്ട്. വിശദമായ വിലയിരുത്തലിന് ശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക. അതുപോലെ പട്ടികയിലുള്ള പലയിടങ്ങളിലും നിലവില്‍ മദ്യശാലകള്‍ ഉണ്ട്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
new liquour shops in kerala more in thrissur complete list of new liquor shop in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X