കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തില്‍ ഇനിയും വരുന്നു ഒരു വാര്‍ത്താ ചാനല്‍ കൂടി... മംഗളത്തിന്റെ വക

Google Oneindia Malayalam News

തിരുവനന്തപുരം: ഇപ്പോള്‍ തന്നെ മലയാളത്തില്‍ വാര്‍ത്താ ചാനലുകളുടെ പ്രളയമാണ്. അതില്‍ ചിലത് വന്‍ നഷ്ടത്തിലാണ്. ഇന്ത്യാവിഷന്‍ പോലുള്ള ചാനലുകള്‍ പൂട്ടിപ്പോവുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് മലയാളത്തില്‍ ഒരു പുതിയ വാര്‍ത്താ ചാനല്‍ കൂടി തുടങ്ങുന്നത്. മംഗളം പത്രമാണ് ചാനലുമായി രംഗത്തുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് വേളയിലായിരിക്കും ചാനല്‍ പ്രവര്‍ത്തനം തുടങ്ങുക.

Mangalam

പത്രത്തിന്റെ പിന്തുണയോടെ ചാനല്‍ തുടങ്ങുന്ന ആദ്യത്തെ സ്ഥാപനമല്ല മംഗളം. നേരത്തെ മനോരമയും മാതൃഭൂമിയും വാര്‍ത്താ ചാനലുകള്‍ തുടങ്ങിയിരുന്നു. സിപിഎമ്മിന്റെ കീഴില്‍ ദേശാഭിമാനി പത്രവും കൈരളി, പീപ്പിള്‍ ചാനലുകളും ഉണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും പ്രവര്‍ത്തിയ്ക്കുന്നത്.

കേരളത്തില്‍ ഏറ്റവും ഒടുവില്‍ പ്രവര്‍ത്തനം തുടങ്ങിയ വാര്‍ത്താ ചാനല്‍ ആയിരുന്നു ടിവി ന്യൂ. ഇടയ്ക്ക് വച്ച് പ്രവര്‍ത്തനം മുടങ്ങിയ ചാനല്‍ ഇപ്പോള്‍ പുനരരാംഭിച്ചിട്ടുണ്ടെങ്കിലും കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനല്‍, പീപ്പിള്‍ ടിവി, ടിവി ന്യൂ എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള പ്രധാന വാര്‍ത്താ ചാനലുകള്‍. അമൃത ടിവിയലും ജീവന്‍ ടിവിയിലും വാര്‍ത്തകളും വാര്‍ത്താ പരിപാടികളും ഉണ്ട്. സൂര്യ ടിവിയിലെ വാര്‍ത്താ വിഭാഗം ഇപ്പോള്‍ ശുഷ്‌കിച്ചിരിയ്ക്കുകയാണ്.

ഈ സാഹചര്യത്തിലാണ് മംഗളത്തിന്റെ വാര്‍ത്താ ചാനല്‍ കടന്നുവരുന്നത്. മാര്‍ച്ച് ഒന്നിന് ചാനലിന്റെ ലോഗോ പ്രകാശം ചെയ്യും എന്നാണ് സിഇഒയും എഡിറ്റര്‍ ഇന്‍ ചീഫും ആയ ആര്‍ അജിത്ത് കുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

English summary
Kottayam-headquartered Mangalam group, which publishes a daily newspaper and several magazines, has said it will soon launch a TV news channel in Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X