Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മാവോയിസ്റ്റിന് ഒരു ദളം കൂടി; ഇനി പേടിക്കണം... തിരിച്ചടി ഉറപ്പ്!!!

വരാഹിണി ദളമെന്നാണ് പുതിയ ഘടകത്തിന് പേരിട്ടിരിക്കുന്നത്.

തിരുവനന്തപുരം: നിലമ്പൂര്‍ സംഭവത്തിന് ശേഷം തിരിച്ചടിക്കാനുറച്ച് മാവോയിസ്റ്റ്. കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമകേന്ദ്രമായ ട്രൈ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് സിപിഐ മാവോയിസ്റ്റ് പുതിയ ദളം രൂപീകരിച്ചെന്ന് മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വരാഹിണി ദളമെന്നാണ് പുതിയ ഘടകത്തിന് പേരിട്ടിരിക്കുന്നത്. വയനാട് വന്യജീവി സങ്കേതവും, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാങ്കേതവും കേന്ദ്രീകരിച്ചാണ് വരാഹിണി ദളത്തിന്റെ പ്രവര്‍ത്തനം.

 രഹസ്യ വിവരം

രഹസ്യ വിവരം

എട്ടുപേരാണ് പുതിയ ദളത്തിലുള്ളതെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 മൂന്ന് ദളങ്ങള്‍

മൂന്ന് ദളങ്ങള്‍

വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങള്‍ ചേര്‍ന്ന കബനി ദളം, നിലമ്പൂര്‍, തമിഴ്‌നാട്ടിലെഗൂഡല്ലൂര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ദളം, അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂര്‍ മേഖലകളടങ്ങിയ ഭവാനി ദളം എന്നിവയാണ് നിലവിലുള്ള ദളങ്ങള്‍.

 വരാഹിണി ദളം

വരാഹിണി ദളം

വരാഹിണി ദളം മാവോയിസ്റ്റുകളുടെ സ്വപ്ന പദ്ധതിയായിരുന്നുവെന്ന് രഹസ്യാന്വോഷണ വിഭാഗത്തിന് സൂചന ലഭിച്ചു.

 പോലീസ്

പോലീസ്

നിലമ്പൂര്‍ ഏറ്റുമുട്ടലിനുശേഷം വയനാട്ടിലെ ഒന്നിലധികം കോളനികളില്‍ മാവോയിസ്റ്റുകളെത്തിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ തിരുനെല്ലിയിലെ വെള്ളറോടി കോളനിയില്‍ നാലംഗസംഘം സന്ദര്‍ശിച്ചതുമാത്രമാണ് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+