Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിനെ 'ശരിയാക്കും'; മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അഴിച്ചുപണി, പുതിയ അംഗമെത്തുന്നു

തിരുവനന്തപുരം: ഇത്തവണത്തെ സി പി എം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വലിയ പൊളിച്ചെഴുത്താണ് നേതൃത്വം നടത്തിയത്. പിന്നാലെ ഭരണ, സംഘടന തലങ്ങളില്‍ വലിയ അഴിച്ചുപണിക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെത്തിയ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനും നിലവില്‍ ആ ചുമതലയിലുള്ള പുത്തലത്ത് ദിനേശനെ പാര്‍ട്ടി പത്രത്തിന്റെ ചീഫ് എഡിറ്ററാക്കുമെന്നാണ് സൂചന.

ഏപ്രിലില്‍ കണ്ണൂരില്‍ വച്ച് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ മാറ്റമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ അത്തരം ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടന്നിട്ടില്ലെന്നാണ് സി പി എം വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1996ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി പീഡന വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സി പി എം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തുന്നത്.

kerala

പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈകാര്യം ചെയ്യുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. പൊലീസിനെതിരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഒരു പൊളിച്ചെഴുത്തിന് പാര്‍ട്ടി ആലോചിക്കുന്നത്. അതേസമയം, ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ പോളിറ്റ്്ബ്യൂറോയില്‍ എത്താനുള്ള സാധ്യതയും ഉയരുന്നുണ്ട്.

അങ്ങനെ വന്നാല്‍ ആ ഇപ്പോള്‍ ഒഴിവ് വന്ന സീറ്റിലേക്ക് വിജയരാഘവനെ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്ന് ഒഴിവുകളിലേക്കുള്ള വിഞ്ജാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയാണ് ഏപ്രിലില്‍ അവസാനിക്കുന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ട് സീറ്റ് എല്‍ ഡി എഫിനും ഒരു സീറ്റ് യു ഡി എഫിനുമാണ് ലഭിക്കുക.

ആന്റണിയുടെ ഒഴിവില്‍ വന്ന സീറ്റിലേക്ക് യുഡിഎഫിന് ഒഴിവ് ലഭിക്കുന്ന സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത. ഇടതുമുന്നണിയിലെ സീറ്റില്‍ ഒന്ന് ലോക് താന്ത്രിക് ജനതാദള്‍ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. സി പി ഐ ഒരു സീറ്റിനായി ശ്രമിച്ചേക്കും. എന്നാല്‍ ദേശീയ തലത്തിലെ പുതിയ സാഹചര്യം കണക്കിലെടുത്ത് രണ്ട് സീറ്റും സി പി എം ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+