കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈവ കൃഷി സംരക്ഷിക്കാന്‍ ഇനി സോളാര്‍ കെണി:രാജാക്കാട് കൃഷിവകുപ്പ് അഭിമാനത്തിന്റെ നെറുകയില്‍!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ജൈവ കൃഷിരീതിയില്‍ കീടങ്ങളെ പ്രതിരോധിക്കുന്നതിന് സോളാര്‍ കെണിയുമായി രാജാക്കാട് കൃഷി വകുപ്പ്. കൃഷിയ്ക്ക് ദോഷകരമായി ബാധിക്കുന്ന കീടങ്ങളെ കെണിയില്‍ വീഴിയ്ക്കുന്നതിനുള്ള പുതിയ മാര്‍ഗമാണ് കൃഷിവകുപ്പിന്റെ സഹകരണത്തോടെ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചു വരുന്നത്. ജൈവ കാര്‍ഷിക രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായി നിന്ന് പ്രവര്‍ത്തിക്കുന്ന രാജാക്കാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നതിനോടൊപ്പം ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് കൃഷി ഭവന്റെ ഇടപെടല്‍.

പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചിട്ടുള്ള സോളാര്‍ കെണികള്‍ കൃഷിഭവനില്‍ വിതരണത്തിനായി എത്തിച്ചു കഴിഞ്ഞു. രണ്ട് തരത്തിലുള്ള കെണികളാണ് എത്തിച്ചിട്ടുള്ളത്. ഒരേക്കര്‍ സ്ഥാലത്ത് രണ്ട് കെണികള്‍ സ്ഥാപിച്ചാല്‍ മതിയാകും. പകല്‍ സോളാര്‍ പാനല്‍ നിന്നും ബാറ്ററി ചാര്‍ജ്ജാകുകയും തുടര്‍ന്ന് സൂര്യ പ്രകാശം ഇല്ലാതാകുന്ന സമയത്ത് ഇതില്‍ ഘടിപ്പിച്ചിട്ടുള്ള എല്‍ ഇ ഡി ലൈറ്റുകല്‍ താനെ തെളിയുകയും ചെയ്യും. ലൈറ്റിന്റെ വെളിച്ചത്തെ ആകര്‍ഷിച്ചെത്തുന്ന കീടങ്ങളെ ഇതിനടിയിലായി സ്ഥാപിച്ചിട്ടുള്ള ഫാന്‍ വലിച്ചെടുത്ത് നശിപ്പിച്ച് കളയുകയും ചെയ്യുന്നതാണ് ഒന്നിന്റെ പ്രവര്‍ത്തന രീതി. മറ്റൊന്നില്‍ ലൈറ്റിനടിയിലായി ഉള്ള പാത്രത്തില്‍ വെള്ളം നിറച്ച് വയ്ക്കുകയും വെളിച്ചം ആകര്‍ഷിച്ചെത്തുന്ന പ്രാണികള്‍ വെള്ളത്തില്‍ വീഴുകയും ചെയ്യുന്ന രീതിയിലും പ്രവര്‍ത്തിക്കുന്നു.

solardevice-

വൈകിട്ട് ആറുമണിക്ക് ശേഷം എട്ടുമണിവരെയാണ് കൃഷിയെ ദോഷകരമായി ബാധിയ്ക്കുന്ന കീടങ്ങള്‍ ഇറങ്ങുന്നത്. രാസകീട പ്രതിരോധം പൂര്‍ണ്ണമായി ഒഴിവാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പ് അധികൃതര്‍. കൃഷി ഓഫീസര്‍ ആര്‍ ബീന, അസിസ്റ്റന്റ്മാരായ ഹരീഷ് പി ചിറയ്ക്കല്‍, പി കെ രാജേഷ്എന്നിവരുടെ നേതൃത്വത്തിലാണ് സോളാര്‍ കെണികള്‍ കൃഷിയിടത്തിലേയ്ക്ക് എത്തിച്ച് നല്‍കുന്നത്.

English summary
New methods to save organic farming.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X