കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മന്ത്രിസഭയില്‍ നിന്ന് ഒരംഗം കൂടി പുറത്തേക്ക്; പുതിയ മന്ത്രി മൂന്ന് മാസത്തിനകം

Google Oneindia Malayalam News

തിരുവനന്തപുരം: ഇപി ജയരാജനും എകെ ശശ്രീന്ദ്രനും തോമസ് ചാണ്ടിക്കും ശേഷം പിണറായി മന്ത്രിസഭയിലെ മറ്റൊരു അംഗം കൂടി പുറത്തേക്ക്. ബന്ധുനിയമന വിവാദത്തില്‍ അകപ്പെട്ട് പിണറായി മന്ത്രിസഭയില്‍ നിന്ന് ആദ്യം പുറത്ത്‌പോയത് വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജനായിരുന്നു.

<strong>രഹ്ന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭാ സുരേന്ദ്രന്‍, ഐജി ശ്രീജിത്തിനും വിമർശനം</strong>രഹ്ന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭാ സുരേന്ദ്രന്‍, ഐജി ശ്രീജിത്തിനും വിമർശനം

ഫോണ്‍കെണിയില്‍പ്പെട്ട് എന്‍സിപിയില്‍ നിന്നുള്ള എകെ ശശീന്ദ്രനായിരുന്നു പിന്നീട് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയത്. ഇദ്ദേഹത്തിന്റെ ഒഴിവില്‍ മന്ത്രിയായ തോമസ് ചാണ്ടിക്കും പിന്നീട് ഭൂമി കയ്യേറ്റ ആരോപണത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നു. തങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെട്ട കേസുകളില്‍ നിന്ന് കുറ്റവിമുക്തരാക്കപ്പെട്ട ഇപി ജയരാജനും എകെ ശശീന്ദ്രനും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയിലെ ഒരു അംഗം കൂടി പുറത്തേക്ക് പോവുന്ന സൂചനകള്‍ പുറത്തുവരുന്നത്.

ജലവിഭവ വകുപ്പ് മന്ത്രി

ജലവിഭവ വകുപ്പ് മന്ത്രി

ഏറെ നാളായി ജനതാദള്‍ എസ് നേതൃത്വത്തില്‍ തുടരുന്ന ഉള്‍പ്പാര്‍ട്ടി പോരാണ് പിണറായി മന്ത്രിസഭയിലെ ഒരംഗത്തിന്റെ കൂടി സ്ഥാനം തെറിക്കാന്‍ ഇടയാക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസിനെ പിന്‍വലിക്കാനുള്ള തീരുമാനം ജനതാദള്‍ എസ് എടുത്തതായാണ് റിപ്പോര്‍ട്ട്.

കൃഷ്ണന്‍ കുട്ടി വിഭാഗം

കൃഷ്ണന്‍ കുട്ടി വിഭാഗം

ഏറെ നാളായി മന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്ന കൃഷ്ണന്‍ കുട്ടി വിഭാഗത്തെ പാര്‍ട്ടി ദേശീയ നേതൃത്വവും അനുകൂലിച്ചതോടെയാണ് മന്ത്രിസഭയില്‍ പുതിയ മാറ്റത്തിന് കളം ഒരുങ്ങിയിരിക്കുന്നത്. ഒരു മാസത്തിനകം പാര്‍ട്ടിയുടെ പുതിയ മന്ത്രി ചുമതലയേറ്റേക്കും.

പുതിയ മന്ത്രിയെ കൊണ്ടുവരുന്നത്

പുതിയ മന്ത്രിയെ കൊണ്ടുവരുന്നത്

ചിറ്റൂര്‍ എംഎല്‍എ കൃഷ്ണന്‍ കുട്ടിതന്നെയായിരിക്കും പാര്‍ട്ടിയുടെ പുതിയ മന്ത്രിസ്ഥാനം വഹിക്കുക. മാത്യൂ ടി തോമസിനെ പിന്‍വലിച്ച് പുതിയ മന്ത്രിയെ കൊണ്ടുവരുന്നത് കൊണ്ട് സിപിഎമ്മും ഈ തീരുമാനത്തെ എതിര്‍ക്കാന്‍ ഇടയില്ല.

മന്ത്രിസ്ഥാനത്ത് തുടരാന്‍

മന്ത്രിസ്ഥാനത്ത് തുടരാന്‍

അതേ സമയം മന്ത്രിസ്ഥാനത്ത് തുടരാന്‍ മാത്യൂ ടി തോമസ് വിഭാഗം ശക്തമായ അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കൃഷ്ണന്‍ കുട്ടി വിഭാഗം ഉയര്‍ത്തുന്നത് പോലെ രണ്ടരവര്‍ഷത്തേക്കല്ല മാത്യൂ ടി തോമസ് മന്ത്രിയായി ചുമതലേയറ്റത് എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.

പിണറായി മന്ത്രിയസഭയില്‍

പിണറായി മന്ത്രിയസഭയില്‍

എന്നിരുന്നാലും പിണറായി മന്ത്രിയസഭയില്‍ നിന്ന് ഇപി ജയരാജനും എകെ ശശീശന്ദ്രും തോമസ് ചാണ്ടിയും രാജിവെച്ച് ഒഴിഞ്ഞത് പോലെ അഴിമതി ആരോപണങ്ങളെ തുടര്‍ന്നല്ല മാത്യ ടി തോമസിന് പുറത്ത് പോവേണ്ടി വരുന്നത്.

ചില തര്‍ക്കങ്ങളില്‍ മാത്രം

ചില തര്‍ക്കങ്ങളില്‍ മാത്രം

രാജിവെച്ച മുന്‍മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നത് പോലെ യാതൊരു ആരോപണവും മാത്യൂ ടി തോമസിന് എതിരെ ഉയര്‍ന്നിരുന്നില്ല. പ്രളയ കാലത്ത് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില തര്‍ക്കങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.

ശീതസമരം

ശീതസമരം

മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍ കുട്ടിയും മാത്യൂ ടി തോമസും തമ്മില്‍ ശീതസമരത്തിലാണ്. ഇതിന്റെ ബാക്കി പത്രമായാണ് ആദര്‍ശ പരിവേശമുള്ള മാത്യൂ ടി തോമസിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വരുന്നത്.

രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍

രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍

അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മന്ത്രിസ്ഥാനം മാറേണ്ടതായിരുന്നു എന്ന വാദമാണ് പാര്‍ട്ടിയിലെ കൃഷ്ണന്‍കുട്ടി വിഭാഗം പ്രധാനമായും ഉയര്‍ത്തുന്നത്.

ദേശീയ പ്രസിഡന്റ് എച്ച്. ഡി ദേവഗൗഡ

ദേശീയ പ്രസിഡന്റ് എച്ച്. ഡി ദേവഗൗഡ

എന്നാല്‍ മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ അങ്ങനെ ഒരു ധാരണയില്ലായിരുന്നെന്ന് മറപക്ഷവും വാദിക്കുന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് എച്ച്.. ഡി ദേവഗൗഡയുമായി ബന്ധപ്പെട്ടോഴും അങ്ങനെ ഒരു ധാരണയില്ലായിരുന്നു എന്നാണ് അറിയാനായത് എന്നാണ് മാത്യൂ ടി തോമസ് അനുകൂലികളുടെ വാദം.

ദേശീയ നേതൃത്വവും

ദേശീയ നേതൃത്വവും

തര്‍ക്കത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മാത്യൂ ടി തോമസിന് ഒപ്പമായിരുന്നു എച്ച് ഡി ദേവഗൗഡയും പാര്‍ടി ദേശീയ നേതൃത്വവും. എന്നാല്‍ സമീപകാലത്തായി ഇവര്‍ കൃഷ്ണന്‍കുട്ടി വിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയതാണ് മാത്യൂ ടി തോമസിന് വിനയായത്.

അനുകൂലമായി നയം

അനുകൂലമായി നയം

മന്ത്രി മാറ്റം വേണ്ടെന്ന നിലപാട് എടുത്തിരുന്ന ദേശീയ നേതൃത്വം ഇപ്പോള്‍ മന്ത്രി മാറ്റത്തിന് അനുകൂലമായി നയം സ്വീകരിച്ചിരിക്കുകയാണ്. കൃഷ്ണന്‍കുട്ടി, മാത്യൂ ടി തോമസ് എന്നിവര്‍ക്ക് പുറമേ വടകര എംഎല്‍എ ആയ സികെ നാണുവാണ് പാര്‍ട്ടിയില്‍ നിന്നുള്ള മറ്റൊരു എംഎല്‍എ.

മാത്യൂ ടി തോമസ് ഒഴിഞ്ഞാല്‍

മാത്യൂ ടി തോമസ് ഒഴിഞ്ഞാല്‍

മാത്യൂ ടി തോമസ് ഒഴിഞ്ഞാല്‍ കൃഷ്ണന്‍ കുട്ടിക്ക് തന്നെയാണ് സാധ്യത. നേരത്തെ കൃഷ്ണന്‍ കുട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് മന്ത്രിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വാട്‌സാപ്പ് സന്ദേശം പ്രചരിപ്പിച്ചത് വന്‍ കോളിളക്കത്തിന് ഇടയാക്കിയിരുന്നു.

സംസ്ഥാന പ്രസിഡന്റ് സ്ഥാനം

സംസ്ഥാന പ്രസിഡന്റ് സ്ഥാനം

സംസ്ഥാന പ്രസിഡന്റായിരുന്ന മാത്യൂ ടി തോമസ് മന്ത്രിയായപ്പോഴാണ് കൃഷ്ണന്‍ കുട്ടി പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. മാത്യൂ ടി തോമസ് രാജിവെച്ച് വരികയാണെങ്കില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന് നല്‍കാമെന്ന വാഗ്ദാനവും മറുപക്ഷം നല്‍കുന്നുണ്ട്.

<strong>മോഹന്‍ലാലിനെതിരെ ആരോപണം കടുപ്പിച്ച് റിമ; മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചെങ്കില്‍</strong>മോഹന്‍ലാലിനെതിരെ ആരോപണം കടുപ്പിച്ച് റിമ; മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചെങ്കില്‍

English summary
new minister in ldf government within three months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X