Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന് രണ്ട് വനിത മന്ത്രിമാര്‍; വീണ ജോര്‍ജും ആര്‍ ബിന്ദുവും മന്ത്രിമാരാകും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സിപിഎം മന്ത്രിമാര്‍ ആരൊക്കെയാണെന്ന് തീരുമാനമായി. സിപിഎം നേതാക്കളും പിബി യോഗവും പിന്നാലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. അതേസമയം, സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും വലിയ പ്രത്യേകത കെകെ ശൈലജയ്ക്ക് ഇടമില്ല എന്നുള്ളതാണ്. എന്നാല്‍ സിപിഎമ്മില്‍ നിന്നും ആര്‍ ബിന്ദുവും വീണ ജോര്‍ജും വനിത മന്ത്രമാരായി.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുടയില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി ജനിവിധി തേടിയ നേതാവാണ് ഡോ ആര്‍ ബിന്ദു. തൃശൂര്‍ കേരള വര്‍മ്മ പ്രിന്‍സിപ്പലായിരുന്ന ആര്‍ ബിന്ദു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു.

 ആരോപണം

ആരോപണം

ഇതിന് മുന്‍പും തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ ബിന്ദു തൃശൂര്‍ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ വിജയരാഖവന്റെ ഭാര്യയായതുകൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ആളാണ് ബിന്ദുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തോളം പൊതുരംഗത്ത് സജീവമാണ് ബിന്ദു.

മന്ത്രിയായി വീണ ജോര്‍ജും

മന്ത്രിയായി വീണ ജോര്‍ജും

സിപിഎമ്മില്‍ നിന്നുള്ള മറ്റൊരു വനിത മന്ത്രിയായി വീണ ജോര്‍ജിനെയാണ് തിരഞ്ഞെടുത്തത്. നേരത്തെ വീണ ജോര്‍ജിനെ സ്പീക്കറാക്കും എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കൂടാതെ മന്ത്രി സ്ഥാനത്തേക്ക് പരഗിണിക്കുന്നെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഎം പുറത്തുവിട്ട വനിത മന്ത്രിമാരില്‍ വീണ ജോര്‍ജിനെയും പരിഗണിച്ചിരിക്കുകയാണ്.

 2016ലെ തിരഞ്ഞെടുപ്പ്

2016ലെ തിരഞ്ഞെടുപ്പ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ് 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ 19000 കൂടുതല്‍ വോട്ടുകള്‍ നേടിയാണ് വീണ്ടും വിജയിച്ചിരിക്കുന്നത്. 45കാരിയായ വീണ ജോര്‍ജ് എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

വീണ ജോര്‍ജ് എന്ന മാധ്യമപ്രവര്‍ത്തക

വീണ ജോര്‍ജ് എന്ന മാധ്യമപ്രവര്‍ത്തക

2012ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് വീണ ജോര്‍ജ്. കൈരളി, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാം മുന്നോട്ട് എന്ന പരിപാടിയുടെ അവതാരക ആണ്.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ശൈലജ ടീച്ചറെ ഒഴിവാക്കി പിണറായി...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+