ശിവന്‍കുട്ടി മന്ത്രി,നേമത്ത് ഇനി കളിമാറും: ബിജെപിയുടെ അവശേഷിക്കുന്ന തുരുത്തുകളും പൊളിക്കാന്‍ സിപിഎം
തിരുവനന്തപുരം: രാജ്യം തന്നെ ഉറ്റുനോക്കിയ മത്സരത്തില്‍ ബിജെപിയുടെ സംസ്ഥാനത്തെ ഏക സിറ്റിങ് സീറ്റായ നേമം മണ്ഡലം തിരികെ പിടിച്ചുകൊണ്ടാണ് വി ശിവന്‍കുട്ടി രണ്ടാം തവണയും മന്ത്രിസഭയിലേക്ക് എത്തുന്നത്. ബിജെപിയുടെ ഏക അക്കൗണ്ട് 'ക്ലോസ്' ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുടെ വാക്ക് പാലിച്ച ശിവന്‍കുട്ടിക്ക് മന്ത്രിസഭയില്‍ ഇടംപിടിക്കുകയും ചെയ്തു.
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
രണ്ടാം പിണറായി സര്‍ക്കാറില്‍ വി ശിവന്‍കുട്ടി ഇടം പിടിച്ചേക്കുമെന്ന് തുടക്കത്തില്‍ തന്നെ സൂചനയുണ്ടായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോഴും അതിന് മാറ്റമുണ്ടായില്ല. വി ശിവന്‍കുട്ടിയെ മന്ത്രസഭയിലേക്ക് പരിഗണിക്കുമ്പോള്‍ നേമത്തെ ബിജെപി കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുകയെന്ന ലക്ഷ്യവും സിപിഎം മുന്നില്‍ കാണുന്നുണ്ട്.

ആദ്യ വിജയം
2006 ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നായിരുന്നു അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഈസ്റ്റ് മണ്ഡലം നേമം ആയി മാറിയപ്പോഴും 2011 ലും വി ശിവന്‍കുട്ടി വിജയം തുടര്‍ന്നു. 2016 ല്‍ വീണ്ടും നേമത്ത് മത്സരിച്ചെങ്കിലും ഒ രാജഗോപാലിനോട് പരാജയപ്പെട്ടു.

മറ്റൊരു പേരില്ല
കേരളത്തിലെ തന്നെ ബിജെപിയുടെ ആദ്യ വിജയമായി അത് മാറിയപ്പോള്‍ വി ശിവന്‍കുട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ തോല്‍വിക്ക് ശേഷവും തുടര്‍ന്നുള്ള അഞ്ച് വര്‍ഷവും മണ്ഡലത്തില്‍ സജീവമായിരുന്നു വി ശിവന്‍കുട്ടി. ഇത്തവണ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ നേമത്തേക്ക് വി ശിവന്‍കുട്ടിയല്ലാതെ മറ്റൊരു പേര് സിപിഎമ്മില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നില്ല.

മികച്ച വിജയം
ഒടുവില്‍ ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ കുമ്മനം രാജശേഖരനെ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വി ശിവന്‍കുട്ടി വീണ്ടും നിയമസഭയിലെത്തി. വി ശിവന്‍കുട്ടി മന്ത്രിയാവുന്നതോടെ നേമം മണ്ഡലത്തില്‍ കൂടുതല്‍ സ്വാധിനം ഉറപ്പിക്കാന്‍ കഴിയുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. ബിജെപിയുടെ ഉറച്ചകോട്ടകളില്‍ അടക്കം വിള്ളല്‍ വീഴത്തിക്കൊണ്ടായിരുന്നു ശിവന്‍കുട്ടി ഇത്തവണ നേമത്ത് നിന്നും വിജയിച്ചത്.

കടകംപള്ളി സുരേന്ദ്രന്‍
മണ്ഡലത്തിന് ഒരു മന്ത്രി കൂടി ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ സിപിഎമ്മിന് അനുകൂലമായി ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാറില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും വിജയിച്ച കടകംപള്ളി സുരേന്ദ്രനായിരുന്നു തലസ്ഥന ജില്ലയില്‍ നിന്നുള്ള മന്ത്രി. ഇത്തവണ മുഖ്യമന്ത്രി ഒഴികെ എല്ലാവരേയും പുതുമുഖങ്ങള്‍ എന്ന തീരുമാനം സിപിഎം നടപ്പിലാക്കിയപ്പോള്‍ അവസരം നഷ്ടപ്പെട്ടവരില്‍ ഒരാളായി കടകംപള്ളി സുരേന്ദ്രനും മാറി.

പാര്‍ട്ടി പദവികള്‍
ശിവന്‍കുട്ടി തിരഞ്ഞെടുക്കപ്പെട്ടതോടെ തലസ്ഥാനത്തിന് ഇത്തവണയും ഒരു മന്ത്രിസ്ഥാനം ലഭിച്ചു. തൊഴില്‍വകുപ്പ് ഉള്‍പ്പടേയുള്ള വി ശിവന്‍കുട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഐടിയുവിന്‍റെ ജില്ലാ പ്രസിഡന്‍റും സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് വി ശിവന്‍കുട്ടി. ഉള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയര്‍ തുടങ്ങിയ പദവികളിലേക്ക് മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വിദ്യാഭ്യാസം, കുടുംബം
1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബിഎ, എൽഎൽബിയാണ് വിദ്യാഭ്യാസ യോഗ്യത. മുതിര്‍ന്ന സിപിഎം നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയാണ് ശിവന്‍ കുട്ടിയുടെ ജീവിത സഖി.

തുടക്കം എസ്എഫ്ഐയില്‍
എസ്എഫ്ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ച അദ്ദേഹം ഏറെക്കാലം എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ശിവന്‍കുട്ടി കേരള യൂണിവേഴ്സിറ്റി സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്.

അംഗീകാരം നേമത്തിന്
വർഗ്ഗീയതയെ തുരത്തി എല്‍ഡിഎഫി നെ വിജയിപ്പിച്ച നേമത്തെ ജനങ്ങൾക്ക് ലഭിച്ച വലിയ അംഗീകരമാണ് ഈ മന്ത്രിസ്ഥാനമെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ ആദ്യ പ്രതികരണം. കോവിഡ് കാലമായത് കൊണ്ട്
തന്നെ സത്യപ്രതിജ്ഞ ചടങ്ങ് ഏറ്റവും ലളിതമായ രീതിയിലാണ് നടക്കുന്നത്. ആഘോഷപൂർവ്വം നടക്കേണ്ട ചടങ്ങിൽ ഏറ്റവും പ്രിയപ്പെട്ടവർക്കും പങ്കെടുക്കാൻ കഴിയാത്തത്തിലുള്ള വിഷമം ഏറെ വേദനയോടെ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications