കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മന്ത്രിസഭയില്‍ 2 ബന്ധുക്കള്‍, മുഹമ്മദ് റിയാസും ബിന്ദുവും പാര്‍ട്ടി തലപ്പത്തെ അടുപ്പക്കാര്‍

Google Oneindia Malayalam News

കോഴിക്കോട്: പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മാത്രമല്ല, അടുത്ത ബന്ധുക്കളും. രണ്ട് നേതാക്കളുടെ പേരുകളാണ് ഇത്തരത്തില്‍ ചര്‍ച്ചയാവുന്നത്. മുഹമ്മദ് റിയാസും ആര്‍ ബിന്ദുവാണ് ആ മന്ത്രിമാര്‍. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകനാണ്. ആ ലേബലില്‍ നോക്കുകയാണെങ്കില്‍ ബന്ധുവാണ്. ആര്‍ ബിന്ദു പാര്‍ട്ടി സെക്രട്ടറി വിജയരാഘവന്റെ ഭാര്യയാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയെ നയിക്കുന്ന നേതാവിന്റെയും അടുത്ത ബന്ധുക്കള്‍ ഒരു ഇടംപിടിക്കുന്നത് അപൂര്‍വമായ കാര്യങ്ങളിലൊന്നാണ്. സിപിഎമ്മില്‍ ഇത് പതിവില്ലാത്തതുമാണ്.

1

അതേസമയം മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകനെന്ന നിലയിലേക്ക് വരുന്നതിന് മുമ്പേ തന്നെ പല പാര്‍ട്ടിയിലെ പ്രമുഖനാണ്. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ അധ്യക്ഷനാണ് അദ്ദേഹം. പാര്‍ട്ടി അത് പരിഗണിച്ചാണ് മന്ത്രിസ്ഥാനം നല്‍കിയതെന്ന് പറയുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ ലേബല്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍ ഇതിന് കഴമ്പില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. റിയാസ് നേരത്തെ തന്നെ പാര്‍ട്ടി പദവികളില്‍ കഴിവ് തെളിയിച്ചയാളാണ്. എന്നാല്‍ സിപിഎമ്മിനുള്ളില്‍ കേട്ട് കേള്‍വിയില്ലാത്ത കാര്യമായത് കൊണ്ടാണ് ഈ ചര്‍ച്ച.

ആര്‍ ബിന്ദു വിജയരാഘവന്റെ ഭാര്യയാണെങ്കിലും സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ മേയറുമൊക്കെയായി തിളങ്ങിയതാണ്. അതിനെ വിജയരാഘവന്റെ ഭാര്യ എന്ന നിലയിലേക്ക് ഒതുക്കുകയാണ്. അതേസമയം ഈ പ്രശ്‌നം സിപിഎം പരിഹരിക്കും. കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരാന്‍ പോവുകയാണ്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. അങ്ങനെ വന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ മന്ത്രിസഭയില്‍ എന്ന പേരുദോഷവും മാറിക്കിട്ടും.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

പരിഗണന പാര്‍ട്ടിയിലെ പ്രവര്‍ത്തനത്തിനാണെന്ന് സിപിഎം എപ്പോഴും പറയുന്ന കാര്യമാണ്. സ്വജനപക്ഷപാതത്തെയും മക്കള്‍ രാഷ്ട്രീയത്തെയും സിപിഎം പ്രോത്സാഹിപ്പിക്കാറുമില്ല. ബംഗാളിലോ ത്രിപുരയിലോ ഇത്തരം കാര്യങ്ങളും ഉണ്ടായിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും ഒരേ മന്ത്രിസഭയില്‍ ഉണ്ടായിരുന്നതാണ് അത്തരമൊരു കാര്യം. തരൂരില്‍ എകെ ബാലന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഇത്തരമൊരു വിവാദമുണ്ടായിരുന്നു. എന്നാല്‍ റിയാസും ബിന്ദുവും പാര്‍ട്ടിയില്‍ കഴിവ് തെളിയിച്ചവരായത് കൊണ്ട് അത്തരം ചര്‍ച്ചകളൊന്നും ഉണ്ടായില്ല.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Anthony Raju press meet | Oneindia Malayalam

English summary
new ministers of kerala: mohammed riyas and r bindu's inclusion to pinarayi cabinet a surprise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X