കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും ചെങ്കൊടി പാറിപ്പിച്ച സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക്

Google Oneindia Malayalam News

ചെങ്ങന്നൂര്‍: സ്വന്തം റെക്കോര്‍ഡ് തന്നെ മറികടന്ന് ഗംഭീര ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ചെങ്ങന്നൂരില്‍ നിന്ന് സജി ചെറിയാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 31,984 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സജി ചെറിയാന്റെ തേരോട്ടം. വമ്പന്‍ ഭൂരിപക്ഷത്തിലെത്തിയ സജി ചെറിയാന്‍ ഇത്തരണ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രി പദത്തില്‍ എത്തിയിരിക്കുകയാണ്.

saji

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ സ്വന്തം ഭൂരിപക്ഷമായ 20,956 ആണ് സജി ചെറിയാന്‍ തകര്‍ത്തത്. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന അഡ്വ.കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് നടത്തിയ നിയമസഭ ഉപതിരഞ്ഞെടുപ്പിലാണ് സജി ചെറിയാന്‍ ആദ്യമായി നിയമസഭയില്‍ എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് 2018ല്‍ സജി ചെറിയാനെ മത്സരിപ്പിക്കുന്നത്. അന്ന് എംഎല്‍എ ആയിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സജി ചെറിയാനെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന് രണ്ട് വനിത മന്ത്രിമാര്‍; വീണ ജോര്‍ജും ആര്‍ ബിന്ദുവും മന്ത്രിമാരാകുംരണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന് രണ്ട് വനിത മന്ത്രിമാര്‍; വീണ ജോര്‍ജും ആര്‍ ബിന്ദുവും മന്ത്രിമാരാകും

Recommended Video

cmsvideo
All former Kerala ministers including KK Shailaja dropped from new Pinarayi Vijayan Cabinet

സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളും സജി ചെറിയാന്‍ വഹിച്ചിട്ടുണ്ട്.

ഈ ആഴ്ച അത് സംഭവിക്കും, അനൂപ് പുറത്തേക്ക് പോകും, ഡബിള്‍ എവിക്ഷനാണെങ്കിന്‍ നോബിയും; വൈറല്‍ കുറിപ്പ്ഈ ആഴ്ച അത് സംഭവിക്കും, അനൂപ് പുറത്തേക്ക് പോകും, ഡബിള്‍ എവിക്ഷനാണെങ്കിന്‍ നോബിയും; വൈറല്‍ കുറിപ്പ്

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

English summary
New Ministers of Kerala: Saji Cheriyan, who won with Big majority in Chengannur included in cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X