കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍: 3 വനിതകള്‍,ആകെ വനിതാ മന്ത്രിമാരുടെ എണ്ണം 10 ന് മുകളില്‍

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും ആരോഗ്യമന്ത്രി കെകെ ശൈലജയെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനമാണ് പാര്‍ട്ടി അണികളില്‍ നിന്നടക്കം ഉയര്‍ന്നു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നെങ്കിലും കെകെ ശൈലജയ്ക്ക് മാത്രം ഇളവ് ലഭിക്കുമെന്നയിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

വീണ്ടും 'ചരിത്രപരമായ മണ്ടത്തരമോ'; ചര്‍ച്ചയില്‍ മുഖ്യമന്ത്രി പദം വരെ, ഒടുവില്‍ വിപ്പിലൊതുങ്ങി ശൈലജവീണ്ടും 'ചരിത്രപരമായ മണ്ടത്തരമോ'; ചര്‍ച്ചയില്‍ മുഖ്യമന്ത്രി പദം വരെ, ഒടുവില്‍ വിപ്പിലൊതുങ്ങി ശൈലജ

എന്നാല്‍ അതുണ്ടായില്ല. ഇതോടെയാണ് അമര്‍ഷം ശക്തമായത്. കെകെ ശൈലജ ഒഴിവാക്കപ്പെടുമ്പോഴും മറുവശത്ത് വനിതാ മന്ത്രിമാരുടെ എണ്ണത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാറിന് സാധിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

ഒന്നാം പിണറായി സര്‍ക്കാറില്‍

ഒന്നാം പിണറായി സര്‍ക്കാറില്‍

രണ്ട് വനിതാ മന്ത്രിമാരായിരുന്നു ഒന്നാം പിണറായി സര്‍ക്കാറില്‍ ഉണ്ടായിരുന്നത്. കെകെ ശൈലജയും ജെ മേഴ്സിക്കുട്ടിയമ്മയും. കേരളത്തിന്‍റെ അന്നുവരേയുള്ള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു രണ്ട് വനിതകള്‍ക്ക് ഒരേ സമയം ക്യാബിനറ്റില്‍ വരുന്നത്. രണ്ടുപേരും ഒന്നിനൊന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തു.

വിജയിച്ചത് ശൈലജ മാത്രം

വിജയിച്ചത് ശൈലജ മാത്രം

പതിനഞ്ചാമത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രണ്ട് വനിതാ മന്ത്രിമാരും മത്സരിച്ചെങ്കിലും ജെ മേഴ്സിക്കുട്ടിയമ്മ പരാജയപ്പെടുകയും കെകെ ശൈലജ വിജയിക്കുകയം ചെയ്തു. പല അഭ്യൂഹങ്ങളും തുടക്കം മുതല്‍ ഉണ്ടായിരുന്നെങ്കിലും വിജയിച്ച കെകെ ശൈലജ രണ്ടാം പിണറായി സര്‍ക്കാറില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചവരായിരുന്നു ഭൂരിപക്ഷം പേരും. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ കെകെ ശൈലജ ഉള്‍പ്പടെ ഒരു മന്ത്രിമാര്‍ക്കും ഇളവ് ലഭിച്ചില്ല.

വിമര്‍ശനം

വിമര്‍ശനം

കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ടെങ്കില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാറിന് സാധിച്ചു. ആകെ മൂന്ന് വനികളാണ് ഇത്തവണ മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നത്. സിപിഎമ്മില്‍ നിന്നും ബിന്ദുവും വീണാ ജോര്‍ജും മന്ത്രിമാരാവുമ്പോള്‍ സിപിഐ പ്രതിനിധിയായി ചിഞ്ചുറാണിയും എത്തുന്നു.

കൂടുതല്‍ വനിതകള്‍

കൂടുതല്‍ വനിതകള്‍

മന്ത്രിസഭയില്‍ ഏറ്റവും കുടുതല്‍ വനിതാ മന്ത്രിമാര്‍ എന്ന കഴിഞ്ഞ വര്‍ഷത്തെ 'റെക്കോര്‍ഡ്' ഇത്തവണ എല്‍ഡിഎഫ് തന്നെ തിരുത്തുന്നു. 1964 ലെ പിളര്‍പ്പിന് ശേഷം ഇതാദ്യമായാണ് സിപിഐക്ക് വനിതാ മന്ത്രിയുണ്ടാവുന്നത്. കെആര്‍ ഗൗരിയമ്മയായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആദ്യ വനിതാ മന്ത്രി. പിന്നീട് അവര്‍ സിപിഎമ്മിന്‍റെയും ജെഎസ്എസിന്‍റെ ഭാഗമായി മന്ത്രി പദവിയിലെത്തുകയും ചെയ്തു.

ആകെ എട്ട് വനിതകള്‍

ആകെ എട്ട് വനിതകള്‍

ആറ് പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള കേരള നിയമസഭയില്‍ ഇന്നുവരെ മന്ത്രിമാരായാത് കേവലം എട്ട് വനിതകളാണ് എന്നതായിരുന്നു ഇന്നുവരേയുള്ള ചരിത്രം. കെആര്‍ ഗൗരിയമ്മ, എം കമലം, എംടി പത്മ, സുശീല ഗോപാലന്‍, പികെ ശ്രീമതി, പികെ ജയലക്ഷ്മി, കെകെ ശൈലജ, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് മന്ത്രിമാരായ എട്ട് വനിതകള്‍.

Recommended Video

cmsvideo
KK Shailaja Teacher's response to Media
പത്തിന് മുകളിലേക്ക്

പത്തിന് മുകളിലേക്ക്

മെയ് 20 ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ കേരളത്തില്‍ മന്ത്രിമാരായ വനിതകളുടെ എണ്ണം പത്തിന് മുകളിലേക്ക് ഉയരുകയും ചെയ്യും. കെകെ ശൈലജ വഹിച്ചിരുന്ന ആരോഗ്യ വകുപ്പിന്‍റെ ചുമതല ആറന്‍മുളയില്‍ നിന്നും തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ച വീണ ജോര്‍ജിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

English summary
New Ministers of Kerala: Second Pinarayi government make new history: 3 women in the cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X