കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജയുടെ പിന്‍ഗാമിയായി വീണ: ധനകാര്യം ബാലഗോപാലിന്, രാജീവിന് വ്യവസായം, റിയാസിനും സുപ്രധാന വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ ആരൊക്കെ മന്ത്രിമാരാവും എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസത്തോടെ തീരുമാനായി കഴിഞ്ഞു. ആരോഗ്യമന്ത്രി കെകെ ശൈലജ ഉള്‍പ്പടെ ഒന്നാം പിണാറായി സര്‍ക്കാറിലെ മുഴുവന്‍ മന്ത്രിമാരേയും മാറ്റിയാണ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാന്‍ പോവുന്നത്.

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള വാര്‍ത്തുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളാണ് ആദ്യം തീരുമാനിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ തന്നെയുണ്ടാവും.

ആരോഗ്യ വകുപ്പ്

ആരോഗ്യ വകുപ്പ്

കെകെ ശൈലജ ഒഴിയുമ്പോള്‍ ആരോഗ്യ വകുപ്പ് മന്ത്രിയായി ആര് എന്തും എന്നായിരുന്നു ഏവരും ഉറ്റ് നോക്കിയിരുന്നത്. ആറന്‍മുളയില്‍ നിന്നും വിജയിച്ച വീണ ജോര്‍ജ്, ഇരിങ്ങാലക്കുടയില്‍ നിന്നും വിജയിച്ച ആര്‍ ബിന്ദു എന്നിവരുടെ പേരായിരുന്നു ആരോഗ്യ മന്ത്രിയുടെ സ്ഥനത്തേക്ക് ഉയര്‍ന്ന് കേട്ടത്. ഇതില്‍ ഒടുവില്‍ നറുക്ക് വീണത് വീണ ജോര്‍ജിനാണ്.

മാധ്യമ പ്രവര്‍ത്തക

മാധ്യമ പ്രവര്‍ത്തക

മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വീണാ ജോര്‍ജ് കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ഇത്തവണ വിജയിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധം എന്ന കനത്ത വെല്ലുവിളിയാണ് ആരോഗ്യമന്ത്രിയായി എത്തുന്ന വീണ ജോര്‍ജിന് മുന്നിലുള്ളത്.

ധനകാര്യം

ധനകാര്യം

ഒന്നാം പിണറായി സര്‍ക്കാറില്‍ തോമസ് ഐസക് വഹിച്ചിരുന്ന ധനകാര്യവകുപ്പിന്‍റെ ചുമത ഇത്തവണ ലഭിക്കുന്നത് കെഎന്‍ ബാലോഗാപാലിനാണ്. കൊട്ടാരക്കരയില്‍ നിന്നുമാണ് അദ്ദേഹം നിമയസഭയിലേക്ക് എത്തിയത്. രാജ്യസഭാഗം എന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള വ്യക്തിയാണ് ബാലഗോപാല്‍.

വ്യവസായ വകുപ്പ്

വ്യവസായ വകുപ്പ്

വ്യവസായ വകുപ്പിന്‍റെ ചുമതല ലഭിക്കുക കളമശ്ശേരിയിലെ യുഡിഎഫ് കോട്ട പിളര്‍ത്തി വിജയിച്ച് വന്ന പി രാജീവിനാണ്. നിറയെ വ്യവസായ കേന്ദ്രങ്ങളുള്ള മണ്ഡലത്തിന് പി രാജീവിലൂടെ ഒരു വ്യവാസായ മന്ത്രിയെ കൂടി ലഭിക്കുന്നു. നേരത്തെ ധനകാര്യമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തിന്‍റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു.

തദ്ദേശ സ്വയംഭരണം

തദ്ദേശ സ്വയംഭരണം

തളിപ്പറമ്പില്‍ നിന്നും വിജയിച്ച മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദനാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ചുമതല. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി കൂടി അംഗമായ അദ്ദേഹത്തിന് മികച്ച വകുപ്പ് സിപിഎം നല്‍കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. സിപിഎം അതീവ പ്രാധാന്യത്തോടെ കാണുന്ന വകുപ്പാണ് തദ്ദേശ സ്വയംഭരണം.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

വിദ്യാഭ്യാസ വകുപ്പ് ഇത്തവണയും രണ്ടായി വിഭജിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജലീല്‍ വഹിച്ചിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല ലഭിക്കുന്നത് ആര്‍ ബിന്ദുവിനാണ്. തൃശൂര്‍ മേയര്‍ ഉള്‍പ്പടേയുള്ള പദവികളില്‍ പ്രവര്‍ത്തിച്ചതിന്‍റെ പരിചയവുമായാണ് ആര്‍ ബിന്ദു പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് എത്തിയേക്കും.

വി ശിവന്‍കുട്ടി

വി ശിവന്‍കുട്ടി

ഏറ്റുമാനൂരില്‍ നിന്നും വിജയിച്ച എന്‍ വാസവനാണ് എക്സൈസ് വകുപ്പിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാറില്‍ ടിപി രാമകൃഷ്ണനായിരുന്നു എക്സൈസ് മന്ത്രി. സഹകരണം, ദേവസ്വം വകുപ്പുകളാണ് നേമത്ത് നിന്നും വിജയിച്ച ശിവന്‍കുട്ടിക്ക് നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലേക്കാണ് റിയാസിന്‍റെ പേര് പരിഗണിക്കുന്നത്. പൊതുമരാമത്ത് ലഭിച്ചില്ലെങ്കില്‍ കായികം-യുവജന ക്ഷേമ വകുപ്പാവും അദ്ദേഹത്തിന് ലഭിക്കുക

Recommended Video

cmsvideo
Veena george become the next health minister of Kerala
ഘടകക്ഷികള്‍ക്ക്

ഘടകക്ഷികള്‍ക്ക്

ജെഡിഎസില്‍ നിന്നും ജലവിഭവ വകുപ്പ് എടുത്ത് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ജെഡിഎസിന് പകരം നല്‍കുന്നത് നിര്‍ണ്ണായകമായ വൈദ്യുതി വകുപ്പാണ്. കേരള കോണ്‍ഗ്രസിന് ജലവിഭവ വകുപ്പിന് പുറമെ മറ്റൊരു പ്രധാന വകുപ്പും ലഭിച്ചേക്കും. എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് എടുത്ത് മാറ്റിയിട്ടുണ്ട്. ഐഎന്‍എല്ലിന് ലഭിച്ചിരിക്കുന്നത് തുറമുഖം, പുരാവസ്തു വകുപ്പാണ്

English summary
New Ministers Of Kerala: veena George will be the health minister In second Pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X