വാവ സുരേഷിനും മൊബൈല്‍ ആപ്, കിങ് കോബ്ര
തിരുവനന്തപുരം: വാവ സുരേഷ് എന്ന് പറഞ്ഞാല്‍ പാമ്പുകളുടെ കൂട്ടുകാരന്‍ എന്നാണ് ഇപ്പോള്‍ അര്‍ത്ഥം. ഏത് വമ്പന്‍ പാമ്പായാലും സുരേഷിന്റെ കയ്യില്‍ പൂച്ചക്കുട്ടികളെ പോലെയാണ്. അങ്ങനെയുള്ള വാവ സുരേഷിനായി ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറങ്ങിയിരിക്കുന്നു.
കിങ് കോബ്ര എന്നാണ് വാവ സുരേഷിനായി തയ്യാറാക്കിയ മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്റെ പേര്. ഇതുവഴി സുരേഷ് എവിടെയുണ്ടെന്ന് തത്സമയം അറിയാന്‍ കഴിയും.

വാവ സുരേഷ് ഇപ്പോള്‍ എവിടെയുണ്ടെന്ന് നാട്ടുകാര്‍ അറിഞ്ഞിട്ട് എന്ത് കാര്യം എന്ന് ചിന്തിക്കരുത്. കാരണം വീട്ടില്‍ ഒരു പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ ഇപ്പോള്‍ ആളുകള്‍ ആദ്യം ഓര്‍ക്കുക വാവ സുരേഷിനെയാണ്. അടുത്ത പ്രദേശത്തെങ്ങാനും സുരേഷ് ഉണ്ടോ എന്നറിയാന്‍ ഈ അപ്ലിക്കേഷന്‍ സഹായിക്കും.
തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ സ്പാര്‍ക്ക് നോവ പ്രൈവറ്റ് ലിമിറ്റഡ് ആണ് വാവ സുരേഷിന് വേണ്ടി അപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത. ഇതുവഴി സുരേഷിന്റെ സേവനം ആവശ്യപ്പെടാനും കഴിയും.
സുരേഷ് വരാന്‍ തയ്യാറാണെങ്കില്‍ വഴി പറഞ്ഞ് കൊടുക്കാനും ഈ അപ്ലിക്കേഷന്‍ വഴി സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് കിങ് കോബ്ര അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
സുരേഷിന് ചിത്രങ്ങള്‍ അയക്കാനും, സന്ദേശം അയക്കാനും കോള്‍ ചെയ്യാനും ഒക്കെ ഈ അപ്ലിക്കേഷന്‍ വഴി സാധിക്കും. സൗജന്യമായാണ് ഈ അപ്ലിക്കേഷന്‍ സ്പാര്‍ക്ക് നോവ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications