പുതിയ ചാനല്‍... ടിവി ന്യൂ സംപ്രേഷണം തുടങ്ങി
കൊച്ചി: മലയാള മാധ്യമ ലോകത്തേക്ക് പുതിയൊരു വാര്‍ത്താ ചാനല്‍ കൂടി. ടിവി ന്യൂ സംപ്രേഷണം തുടങ്ങി. ചേമ്പര്‍ ഓഫ് കോമേഴ്‌സും വിദേശ വ്യവസായികളും ആണ് ചാനലിന്റെ പിന്നില്‍.
ഇന്ത്യവിഷനില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഭഗത് ചന്ദ്രശേഖറാണ് ചാനലിന്റെ സിഇഒ. മാതൃഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആയിരുന്ന വി രാജഗോപാല്‍ ചാനല്‍ എഡിറ്ററും. ദൂരദര്‍ശനിലൂടെ മലയാളികളെ വാര്‍ത്തകള്‍ വായിച്ചു കേള്‍പിച്ചിരുന്ന ബാലകൃഷണനും ടിവി ന്യൂവിന്റെ ഭാഗമാണ്.

ടിവി നൗ എന്ന് പേരിട്ടാണ് ചാനലും വാര്‍ത്താ പോര്‍ട്ടലും പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. എന്നാല്‍ ദേശീയ ചാനലായ ടൈംസ് നൗവുമായി പേരിലുള്ള സാമ്യം നിയമപ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്ന് വന്നപ്പോള്‍ ചാനലിന്റെ പേര് തന്നെ മാറ്റുകയായിരുന്നു.
24*7 വാര്‍ത്താ ചാനലാണ് ടിവി ന്യൂ. സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കും ആയിരിക്കും തങ്ങള്‍ മുന്‍ഗണന നല്‍കുകയെന്ന് ചാനല്‍ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു . കേരളത്തിലെ എല്ലാ ജില്ലകളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും ചാനലിന് പ്രതിനിധികളുണ്ട് . കൊച്ചിയിലാണ് പ്രധാന സ്റ്റുഡിയോ. നൂതന സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങുന്നത് .












Click it and Unblock the Notifications