കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികൾ: സാജ് കുര്യന്‍ പ്രസിഡന്റ്, കെകെ ശ്രീജിത് ജനറൽ സെക്രട്ടറി, കെ ബിജുനു ട്രഷറര്‍
കൊച്ചി: കേന്ദ്ര വാർത്താ വിനിമയ മന്ത്രായത്തിൻ്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ മീഡിയ കൂട്ടായ്മയായ കോൺഫിഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) പ്രസിഡൻ്റായി സാജ് കുര്യനെയും (സൗത്ത് ലൈവ് ) . ജനറൽ സെക്രട്ടറിയായി കെ.കെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷററായി ബിജുനു ( കേരള ഓൺലൈൻ ) വിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡൻ്റ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), ജോ. സെക്രട്ടറി കെ.ആര്‍.രതീഷ് (ഗ്രാമജ്യോതി).
കൊച്ചി ഐ.എം.എ ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരെഞ്ഞെടുത്തത്. കൊച്ചി ഐഎംഎ ഹൗസിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ പ്രസിഡൻ്റ് വിന്‍സെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുല്‍ മുജീബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

മുന്‍ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെകെഎന്‍ കുറുപ്പ് ആണ് കോം ഇൻഡ്യയുടെ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അധ്യക്ഷൻ. അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍ സെകൻഡറി ഡയറക്ടറും കേരളാ യൂനിവേഴ്‌സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉൾപ്പെടെ ഏഴ് അംഗ ഗ്രീവൻസ് കൗസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.
പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്യം ഉൾപ്പെടുന്ന പ്രത്യേക ലീഗൽ സെല്ലിന് രൂപം നൽകാനും കോം ഇന്ത്യ വാർഷിക ജനറൽ ബോഡി തീരുമാനിച്ചു. പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ന്യൂസ് പോർട്ടലുകൾക്ക് [email protected], [email protected] എന്ന വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. നാഷണൽ നെറ്റ് വർക്കിൻ്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications