കുറുപ്പിനും, വിഷ്ണുവിനും ലിജുവിനും സ്ഥാനങ്ങള്‍
തിരുവനന്തപുരം: കെപിസിസിയില്‍ വീണ്ടും അഴിച്ചു പണി. എന്നാല്‍ ഇത്തവണത്തെ അഴിച്ചുപണിയില്‍ ആര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല. ചില പുതിയ നേതാക്കള്‍ക്ക് സ്ഥാനം ലഭിക്കുക മാത്രമാണ് ഉണ്ടായത്.
കൊല്ലത്ത് ഇത്തവണ മത്സരിക്കാന്‍ കഴിയാതെ പോയ എന്‍ പീതാംബരക്കുറുപ്പ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ എം ലിജു, ചെങ്ങന്നൂര്‍ എംഎല്‍എ പിസി വിഷ്ണുനാഥ് എന്നിവര്‍ക്കാണ് നറുക്ക് വീണത്.

പീതാംബരക്കുറുപ്പിന് കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. വിഷ്ണുനാഥിനും ലിജുവിനും ജനറല്‍ സെക്രട്ടറി സ്ഥാനവും. കേരളത്തിലെ നേതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയാണ് ഇവരെ കെപിസിസി ഭാരവാഹികളായി നിയമിച്ചത്.
2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തയാളാണ് പീതാംബരക്കുറുപ്പ്. കരുണാകരന്റെ വിശ്വസ്തരില്‍ ഒരാളായിരുന്ന കുറുപ്പ് കരുണാകരനോടൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് ശേഷമായിരുന്നു ഈ മത്സരം. എന്നാല്‍ ഇത്തവണ ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് വന്നപ്പോള്‍ നീക്കുപോക്കിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സീറ്റ് പ്രേമചന്ദ്രന് നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്ന് പാര്‍ട്ടിയില്‍ പീതാംബരക്കുറുപ്പിന് മികച്ച സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. ഇതിന് മുമ്പും കുറുപ്പ് കെപിസിസി ഉപാധ്യക്ഷനായിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ ശക്തനായ വക്താവാണ് വിഷ്ണുനാഥ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications