കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുപ്പിനും, വിഷ്ണുവിനും ലിജുവിനും സ്ഥാനങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസിയില്‍ വീണ്ടും അഴിച്ചു പണി. എന്നാല്‍ ഇത്തവണത്തെ അഴിച്ചുപണിയില്‍ ആര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല. ചില പുതിയ നേതാക്കള്‍ക്ക് സ്ഥാനം ലഭിക്കുക മാത്രമാണ് ഉണ്ടായത്.

കൊല്ലത്ത് ഇത്തവണ മത്സരിക്കാന്‍ കഴിയാതെ പോയ എന്‍ പീതാംബരക്കുറുപ്പ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ എം ലിജു, ചെങ്ങന്നൂര്‍ എംഎല്‍എ പിസി വിഷ്ണുനാഥ് എന്നിവര്‍ക്കാണ് നറുക്ക് വീണത്.

Peethambara Kurup

പീതാംബരക്കുറുപ്പിന് കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. വിഷ്ണുനാഥിനും ലിജുവിനും ജനറല്‍ സെക്രട്ടറി സ്ഥാനവും. കേരളത്തിലെ നേതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയാണ് ഇവരെ കെപിസിസി ഭാരവാഹികളായി നിയമിച്ചത്.

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തയാളാണ് പീതാംബരക്കുറുപ്പ്. കരുണാകരന്റെ വിശ്വസ്തരില്‍ ഒരാളായിരുന്ന കുറുപ്പ് കരുണാകരനോടൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് ശേഷമായിരുന്നു ഈ മത്സരം. എന്നാല്‍ ഇത്തവണ ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് വന്നപ്പോള്‍ നീക്കുപോക്കിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സീറ്റ് പ്രേമചന്ദ്രന് നല്‍കുകയായിരുന്നു.

ഇതേതുടര്‍ന്ന് പാര്‍ട്ടിയില്‍ പീതാംബരക്കുറുപ്പിന് മികച്ച സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. ഇതിന് മുമ്പും കുറുപ്പ് കെപിസിസി ഉപാധ്യക്ഷനായിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ ശക്തനായ വക്താവാണ് വിഷ്ണുനാഥ്.

English summary
Sonia Gandhi appointed N peethambarakurup as Vice President, PC Vishnunath and M Liju as General Secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X