ഭരണം പോകും മുമ്പ് ഉമ്മന്‍ ചാണ്ടി കേരളം നികത്തും
തിരുവനന്തപുരം: കേരളത്തിലെ നെല്‍വയലുകള്‍ക്ക് മരണമണി മുഴക്കി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് തയ്യാറാക്കി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി പത്തേക്കര്‍ വരെ നെല്‍ വയലുകള്‍ നികത്താന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.
വയല്‍ നികത്തലിനെതിരെ ശക്തമായ നിയമങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ നികത്തല്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം നാള്‍ക്കുനാള്‍ താഴ്ന്നുകൊണ്ടിരിയ്ക്കുകയാണ്. അതിനൊപ്പമാണ് നെല്‍വയലുകള്‍ നികത്തുന്നതിലൂടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍.

വന്‍കിട പദ്ധതികള്‍ക്ക് നെല്‍വയല്‍ സംരക്ഷണ നിയമം തടസ്സം നില്ക്കുന്നു എന്ന മുടന്തന്‍ ന്യായമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പുതിയ ഓര്‍ഡിനന്‍സ് നിയമമാകുന്നതോടെ കൂടുതല്‍ മൂലധന നിക്ഷേപങ്ങളുണ്ടാകുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നും ആണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2008 ല്‍ ആണ് വയല്‍ നികത്തലിന് തടയിടുന്ന നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പലതവണ ഈ നിയമം അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
2008 ന് മുമ്പ് നികത്തിയ വയലുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നിര്‍ദ്ദേശം ഇത്തവണത്തെ ബജറ്റില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയുടെ 25 ശതമാനം ഈടാക്കി അംഗീകാരം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് നടപ്പായിരുന്നില്ല.
റവന്യു വകുപ്പ് തയ്യാറാക്കിയ ഓര്‍ഡിന്‍സ് മന്ത്രിസഭയുടെ അനുമതിയ്ക്കായി വച്ചിരിയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കഴിഞ്ഞ മന്ത്രിസഭായോഗം ഇത് പരിഗണിച്ചിരുന്നില്ല.
ഈ ഓര്‍ഡിനന്‍സ് നിയമമാകുന്നതോടെ കേരളത്തിലെ നെല്‍വയലുകള്‍ക്ക് അവസാനമാകുമെന്ന് ഉറപ്പിയ്ക്കാം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications