കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം പോകും മുമ്പ് ഉമ്മന്‍ ചാണ്ടി കേരളം നികത്തും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ നെല്‍വയലുകള്‍ക്ക് മരണമണി മുഴക്കി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് തയ്യാറാക്കി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി പത്തേക്കര്‍ വരെ നെല്‍ വയലുകള്‍ നികത്താന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.

വയല്‍ നികത്തലിനെതിരെ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ നികത്തല്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം നാള്‍ക്കുനാള്‍ താഴ്ന്നുകൊണ്ടിരിയ്ക്കുകയാണ്. അതിനൊപ്പമാണ് നെല്‍വയലുകള്‍ നികത്തുന്നതിലൂടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍.

Paddy Field

വന്‍കിട പദ്ധതികള്‍ക്ക് നെല്‍വയല്‍ സംരക്ഷണ നിയമം തടസ്സം നില്‍ക്കുന്നു എന്ന മുടന്തന്‍ ന്യായമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പുതിയ ഓര്‍ഡിനന്‍സ് നിയമമാകുന്നതോടെ കൂടുതല്‍ മൂലധന നിക്ഷേപങ്ങളുണ്ടാകുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുമെന്നും ആണ് സര്‍ക്കാരിന്‍റെ കണ്ടെത്തല്‍.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2008 ല്‍ ആണ് വയല്‍ നികത്തലിന് തടയിടുന്ന നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പലതവണ ഈ നിയമം അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

2008 ന് മുമ്പ് നികത്തിയ വയലുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നിര്‍ദ്ദേശം ഇത്തവണത്തെ ബജറ്റില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയുടെ 25 ശതമാനം ഈടാക്കി അംഗീകാരം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് നടപ്പായിരുന്നില്ല.

റവന്യു വകുപ്പ് തയ്യാറാക്കിയ ഓര്‍ഡിന്‍സ് മന്ത്രിസഭയുടെ അനുമതിയ്ക്കായി വച്ചിരിയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കഴിഞ്ഞ മന്ത്രിസഭായോഗം ഇത് പരിഗണിച്ചിരുന്നില്ല.

ഈ ഓര്‍ഡിനന്‍സ് നിയമമാകുന്നതോടെ കേരളത്തിലെ നെല്‍വയലുകള്‍ക്ക് അവസാനമാകുമെന്ന് ഉറപ്പിയ്ക്കാം.

English summary
New ordinance to allow paddy field conversion up to 10 acres.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X