കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ വനിതാ സംഘടനയുമായി ഭാഗ്യലക്ഷ്മി, ഫെഫ്കയെ ഒപ്പംകൂട്ടി ഡബ്ല്യുസിസിയോട് പ്രതികാരം തീര്‍ത്തതോ

വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗമാകാതിരുന്നതിനെ കുറിച്ച് നേരത്തെ വികാരഭരിതയായിട്ടായിരുന്നു ഭാഗ്യലക്ഷ്മി സംസാരിച്ചത്

  • By Vaisakhan
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് സിനിമയില്‍ സ്ത്രീകള്‍ ആദ്യമായി വനിതാ സംഘടന രൂപീകരിച്ചത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ പ്രമുഖരായ സ്ത്രീകള്‍ സംഘടനയുടെ ഭാഗമാവാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇതില്‍ ഏറ്റവു ചര്‍ച്ചയായത് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അഭാവമായിരുന്നു. ഇപ്പോഴിതാ അവര്‍ പുതിയ വനിതാ സംഘടനയുമായി രംഗത്തെത്തി കഴിഞ്ഞു.

ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ കൂട്ടായ്മ രൂപീകരിച്ചിരുന്നത്. ഭാഗ്യലക്ഷമിയാണ് അധ്യക്ഷന്‍. ഇതിന്റെ ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നു. സംവിധായകരായ സിബി മലയിലും ബി ഉണ്ണികൃഷ്ണനും വരെ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ പുതിയ സംഘടനയുടെ തലപ്പത്ത് ഭാഗ്യലക്ഷ്മി എത്തിയതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഡബ്ല്യുസിസിയോട് കണക്കുതീര്‍ത്തതോ

ഡബ്ല്യുസിസിയോട് കണക്കുതീര്‍ത്തതോ

വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗമാകാതിരുന്നതിനെ കുറിച്ച് നേരത്തെ വികാരഭരിതയായിട്ടായിരുന്നു ഭാഗ്യലക്ഷ്മി സംസാരിച്ചത്. സംഘടന രൂപീകരിക്കുന്ന കാര്യം ആത്മസുഹൃത്തുക്കള്‍ തന്നോട് മറച്ചു വച്ചു എന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങളാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഫെഫ്ക ഇതിനായി ഭാഗ്യലക്ഷ്മിയെ ഉപയോഗിച്ച് എന്നും ആരോപണമുണ്ട്. വിമന്‍ കളക്ടീവിന്റെ പ്രാധാന്യം കുറയ്ക്കുക എന്നതും ഈ സംഘടനയുടെ ഭാഗമാണെന്ന് പ്രചാരണമുണ്ട്.

സംഘടനാ കാര്യം മിണ്ടിയില്ല

സംഘടനാ കാര്യം മിണ്ടിയില്ല

വിമന്‍ ഇന്‍ കളക്ടീവ് രൂപീകരിക്കുന്ന വിവരം തന്റെ സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ അത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞി. ആത്മസുഹൃത്തുക്കളെന്ന കരുതിയ നാലുപേരുടെ അഭിനയപാടവം തന്നെയേറെ വേദനിപ്പിച്ചു. മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന രൂപീകരിക്കുമ്പോള്‍ അതില്‍ ഞാനുണ്ടാവണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഞാന്‍ ഉണ്ടായിരിക്കരുതെന്ന നിര്‍ദേശം ആരെങ്കിലും നല്‍കിയോ എ്‌നും ഭാഗ്യലക്ഷ്മി ചോദിച്ചിരുന്നു.

വിമന്‍ കളക്ടീവ് നിലവാരം പുലര്‍ത്തുന്നില്ല

വിമന്‍ കളക്ടീവ് നിലവാരം പുലര്‍ത്തുന്നില്ല

വിമന്‍ കളക്ടീവിന്റെ പ്രവര്‍ത്തനം നിലവാരം പുലര്‍ത്തുന്നില്ലെന്ന് ഫെഫ്കയുടെ വനിതാ അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ താരസംഘടനയായ അമ്മയെ വിമര്‍ശിച്ചതും പിന്നീട് തിരുത്തി പറഞ്ഞതുമെല്ലാം നിലപാടില്ലായ്മാണന്നാണ് വിമര്‍ശനം. അതോടൊപ്പം സംഘടനയുടെ അംഗങ്ങളില്‍ പലരും വ്യക്തിതാല്‍പര്യമുള്ളവരാണെന്നും ഇവര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്.

ഏഴ് പേരുടെ കോര്‍ കമ്മിറ്റി

ഏഴ് പേരുടെ കോര്‍ കമ്മിറ്റി

കമ്മിറ്റിയില്‍ ഏഴ് പേരാണുള്ളത്. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഫെഫ്കയുടെ അപെക്‌സ് കമ്മിറ്റിയില്‍ അംഗങ്ങളാകും. ഫെഫ്കയില്‍ അംഗങ്ങളായ നാനൂറോളം വനിതകളാണ് പുതിയ സംഘടനയില്‍ കീഴില്‍ വരാന്‍ പോകുന്നത്. നേരത്തെ പാര്‍വതി, റിമാ കല്ലിങ്കല്‍ തുടങ്ങിയവരുടെ വിമര്‍ശനങ്ങളോടും സ്ത്രീപക്ഷ നിലപാടുകളോടും യോജിപ്പില്ലാത്തവരെയാണ് ഫെഫ്കയുടെ വനിതാ സംഘടയുടെ ഭാഗമാക്കുന്നത്.

English summary
new organisation for women in malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X