കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് തദ്ദേശ സ്ഥാപന തിരഞ്ഞെടെപ്പുകൾ അടുത്ത വർഷം; പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നു!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നുവെന്ന് റിപ്പോർട്ട്. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക. അതേ സമയം സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പുതിയ നഗരസഭകളും കോര്‍പ്പറേഷനുകളും ഇപ്പോൾ രൂപവൽക്കരിക്കില്ല.

<strong>നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!</strong>നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!

2011-ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക. അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപപ് മുൻ നിർത്തിയാണ് പുതിയ നീക്കം നടക്കുന്നത്. 27,340ലധികം ജനസംഖ്യ, 32 ചതുരശ്ര കി.മീറ്ററിലധികം വിസ്തീര്‍ണ്ണം, 50 ലക്ഷത്തിന് മുകളിലുള്ള തനത് വരുമാനം തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കിയാണ് പുതിയ പഞ്ചായത്തുകൾ രൂപവത്ക്കരിക്കുക.

Pachayat

ഇതു സംബന്ധിച്ച് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്ത് ഈ മാസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. പഞ്ചായത്തുകളെ നഗരസഭകളാക്കി ഉയര്‍ത്താന്‍ ശുപാർശ ചെയ്യേണ്ടതില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. . നാല് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ബ്ലോക്ക് പഞ്ചായത്തും രൂപവത്കരിക്കും. യുഡിഎഫ് സര്‍ക്കാരും പഞ്ചായത്തുകളെ വിഭജിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ അന്ന് നടന്നിരുന്നില്ല.
English summary
New Panchayats are being formed in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X