രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ അല്‍പസമയത്തിനകം, മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ അല്‍പസമയത്തിനകം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് 3.30ന് ആണ് ചടങ്ങ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും വേദിയില്‍ എത്തിക്കഴിഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അല്‍പസമയത്തിനകം വേദിയിലേക്ക് എത്തും. അദ്ദേഹം വസതിയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ക്ഷണിക്കപ്പെട്ട മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രതിനിധികള്‍ എന്നിവര്‍ വേദിയില്‍ എത്തിയിട്ടുണ്ട്. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നിയുക്ത മന്ത്രിമാരുടെ ബന്ധുക്കള്‍ അടക്കമുളളവര്‍ വേദിയിലുണ്ട്. ഭാര്യയ്ക്കും കൊച്ചുമകനും ഒപ്പമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് എത്തിയിരിക്കുന്നത്.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications