കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് സെക്രട്ടേറിയറ്റിന് പുറത്ത്; നടപടിക്രമങ്ങളില്‍ വീഴ്ചയെന്നാരോപിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഭരണപരിഷ്‌കാരകമ്മീഷന്‍ ഓഫീസ് സെക്രട്ടേറിയറ്റിന് പുറത്ത് അനുവദിച്ചതില്‍ വിഎസ് അച്യുതാനന്ദന്റെ പ്രതിഷേധം. ഓഫീസ് സെക്രട്ടേറിയറ്റിനുള്ളില്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വിഎസ് അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് കത്ത് നല്‍കി. സെക്രട്ടേറിയറ്റിന് പുറത്ത് ഓഫ് അനുവദിച്ചത് വാഗ്ദാന ലംഘനമാണെന്ന് വിഎസ് കത്തില്‍ പറയുന്നു.

വിഎസിന് ഭരണകമ്മീഷന്‍ അധ്യക്ഷപദം നല്‍കിയിട്ടും സിപിഎമ്മില്‍ വിവാദങ്ങളൊഴിയുന്നില്ല. പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നാണ് വിഎസിന്റെ ആരോപണം. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടില്‍ വിഎസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഭരണ പരിഷ്‌കാര കമ്മീഷന്‍ സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നാണ് വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

vs achuthananthan

ഔദ്യോഗിക വസതിയും ഓഫീസും അനുവദിക്കാത്തതില്‍ വിഎസിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ടാണ് താന്‍ സഥാനമേല്‍ക്കാത്തതെന്ന സൂചന നേരത്തെ വിഎസ് നല്‍കിയിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്റെ നിയമനവും സ്റ്റാഫുകളെ നിശ്ചയിക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുവരെയും വിഎസുമായി ആലോചിച്ചിട്ടില്ലെന്നാണ് വിവരം.

തന്റെ സ്റ്റാഫിന്റെ അംഗബലവും മറ്റും സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനു മുന്‍പ് തന്നോട് ആലോചിക്കാത്തതില്‍ വിഎസ് കടുത്ത അമര്‍ഷത്തിലാണ്. മന്ത്രിമാര്‍ക്ക് 25 പേരെ പഴ്‌സനല്‍ സ്റ്റാഫില്‍ നിയോഗിക്കാമെങ്കിലും കാബിനറ്റ് പദവിയുള്ള വിഎസിനു 15 പേരെയാണു നിശ്ചയിച്ചത്. അതില്‍ തന്നെ അദ്ദേഹം ആഗ്രഹിക്കുന്ന ചിലരെ നിയമിക്കുന്നതിലും പാര്‍ട്ടി ഉടക്കിട്ടിട്ടുണ്ട്.

Read Also: ബെന്നി ബഹന്നാന്റെ ലോക്കറും തുറക്കും; സോളാര്‍ ഇടപാടും ബാര്‍ക്കോഴയിലെ പങ്കും അന്വേഷിക്കുന്നു

തന്റെ വിശ്വസ്ഥരായ സ്റ്റാഫുകളെ പുറത്ത് നിര്‍ത്താനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് വിഎസ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ പദവി ഏറ്റെടുക്കാം എന്ന സമ്മതപത്രം നല്‍കിയതല്ലാതെ പദവി താന്‍ ഏറ്റെടുത്തിട്ടില്ല. അപമാനിക്കാനാണ് നീക്കമെങ്കില്‍ പ്രശ്‌നങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കില്ലെന്നാണ് വിഎസിനോട് അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Administrative Reforms Commission chairman post, VS Achthananthan send letter to chief Secretary SM Vijayananth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X