കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് നിർമാണത്തിനു പുതിയ പദ്ധതി; എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചത് 21 കോടി!

Google Oneindia Malayalam News

പാലക്കാട്: കെഎസ്ആർടിസി സ്റ്റാൻഡിന്റെ പുനർ നിർമാണത്തിനു പുതിയ പദ്ധതി പരിഗണിക്കുന്നു. നിലവിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് സർക്കാർ ഏജൻസികളുടെ സഹായത്തോടെ നേരിട്ടുള്ള നിർമാണമാണ് ആലോചിക്കുന്നത്. നേരത്തെ എംഎൽഎ ഫണ്ടിൽ നിന്ന് സ്റ്റാൻഡ് നവീകരണത്തിനായി 2.1 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൂടാതെ സാമ്പത്തിക വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്ന് സ്റ്റാൻഡ് നവീകരണത്തിനായി അഞ്ചു കോടി രൂപ കൂടി അനുവദിക്കാമെന്ന് ഷാഫി പറമ്പിൽ എംഎൽഎ രേഖാമൂലം കോർപറേഷനെയും മുഖ്യമന്ത്രിയെയും മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. എംഎൽഎയുടെ സഹായ വാഗ്ദാനം പരിഗണനയ്ക്കണമെന്നാണ് കോർപറേഷൻ, ഡയറക്ടർ ബോർഡിനു നൽകിയ ശുപാർശ.

Palakkad

ഈ സാഹചര്യത്തിലാണ് ഇതര സാങ്കേതികത്വങ്ങൾ മാറ്റിവച്ച് ലഭ്യമായ ഫണ്ട് ഉപയോഗിച്ചു തന്നെ സ്റ്റാൻഡ് നി‍ർമാണം പരിഗണിക്കുന്നത്. സർക്കാരും ഇതേ ആലോചനയിലാണ്.

ഇടയ്ക്കിടെ സ്റ്റാൻഡ് പദ്ധതി മാറ്റുന്നതിൽ കോർപറേഷനകത്തും അഭിപ്രായ ഭിന്നത ശക്തമാണ്. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാട് കോർപറേഷനെ അറിയിച്ചിട്ടുണ്ട്. പദ്ധതി അനാവശ്യമായി വൈകിപ്പിക്കുകയാണെന്ന ചിന്താഗതിയും ശക്തമാണ്. നേരത്തെ എംഎൽഎ ഫണ്ടി‍ൽ നിന്നനുവദിച്ച 2.1 കോടി രൂപ ഉപയോഗിച്ചു തന്നെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാകും.

കെഎസ്ആർടിസി സ്റ്റാൻഡ് പുനർനിർമാണത്തിലെ സ്തംഭനാവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായും പ്രതിസന്ധി പരിഹരിച്ച് ഉടൻ നിർമാണം ആരംഭിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. നിർമാണം വൈകുന്നതിലെ ബുദ്ധിമുട്ട് സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആസ്തി വികസന ഫണ്ടിൽ നിന്ന് വേണ്ടത്ര തുക അനുവദിച്ചിട്ടുമുണ്ട്. പദ്ധതി ഇനിയും നീളുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

<strong>റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ മാറ്റിക്കോളൂ... വരുന്നത് 'മുട്ടൻ പണി'!!</strong>റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ മാറ്റിക്കോളൂ... വരുന്നത് 'മുട്ടൻ പണി'!!

<strong>മെഡിക്കൽ കോളേജ് വിവാദം; സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: കെ എസ് യു</strong>മെഡിക്കൽ കോളേജ് വിവാദം; സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: കെ എസ് യു

English summary
New project in KSRTC bus satnd in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X