കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതുവരെ പറഞ്ഞതൊന്നുമല്ല, കടകംപള്ളിയുടെ ചൈന യാത്ര തടഞ്ഞതിന് പുതിയ കാരണം

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ചൈന യാത്ര വിലക്കിയത് ഏറെ വിവാദമായിരുന്നു. ഇതിനോടകം യാത്ര വിലക്കിയതിന് പല കാരണങ്ങളും കേന്ദ്രം പറഞ്ഞിരുന്നു. ഇപ്പോള്‍ പുതിയ കാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദേശകാര്യമന്താലയം. ദേശീയ താത്പര്യത്തിന് വിരുദ്ധമാകുമെന്നതിനാലാണ് മന്ത്രിയുടെ യാത്ര തടഞ്ഞതെന്നാണ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

സോളാര്‍ കേസില്‍ നടക്കുന്നത് ഒത്തുകളി: നടപടി വൈകിപ്പിക്കുന്നത് ഉമ്മന്‍ചാണ്ടിയെ സഹായിക്കാന്‍
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴായിരുന്നു വിദേശ കാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ടിഐ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡിബി ബിനുവാണ് വിവരാവകാശ നിയപ്രകാരം ഇക്കാര്യം ആവശ്യപ്പെട്ടത്.

kadakampally

വിദേശ സന്ദര്‍ശനത്തിന് സംസ്ഥാന മന്ത്രിക്ക് അനുമതി നല്‍കുന്നതും നിഷേധിക്കുന്നതും മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വശങ്ങള്‍ വിശദമായി പരിശോധിച്ച് വിദേശകാര്യ മന്ത്രാലയം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഈ റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ സന്ദര്‍ശനം രാജ്യ താത്പര്യത്തിന് വിരുദ്ധമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അതിനാലാണ് മന്ത്രിയെ തടഞ്ഞതെന്നുമാണ് വിശദീകരണം.

മലപ്പുറം പ്രവാസികളുടെ ദുരിതകാലം തുടങ്ങുന്നു! ലീഗും സിപിഎമ്മും ഇടപെട്ടിട്ടും ഫലമില്ല, ഉറച്ച തീരുമാനം
മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു നേരത്തെ വിദേശ കാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞിരുന്നത്.

English summary
new reason for kadakampalli's china journey ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X