എസ്ബിഐയ്ക്ക് മതിയായിട്ടില്ല, കറന്റ് അക്കൗണ്ട് ഉടമകള്‍ വെള്ളം കുടിയ്ക്കും !! അധിക ഇടപാടിന് 50 രൂപ

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്റ് അക്കൗണ്ടുകള്‍ക്കും സ്വര്‍ണ പണയ വായ്പക്കാര്‍ക്കുമാണ് പുതിയ നിയന്ത്രണങ്ങളും സേവനനികുതിയും വരുന്നത്. 25,000 രൂപയില്‍ കുടുതല്‍ നിക്ഷേപം നടത്തുന്ന കറന്റ് അക്കൗണ്ട് ഉടമകള്‍ കൂടുതല്‍ വരുന്ന ഓരോ 1000 രൂപയ്ക്കും 75 പൈസ സേവന നികുതി നല്‍കണം.

SBI

സേവിംഗിസ് അക്കൗണ്ട് ഉള്ളവര്‍ക്ക് മാസത്തില്‍ 3 തവണ മാത്രമേ സൗജന്യ ഇടപാട് അനുവദിയ്ക്കൂ. അതിന് മുകളിലുള്ള ഓരോ ഇടപാടിനും 50 രൂപയാണ് സേവന നികുതി. 25,000 രൂപയ്ക്ക് മുകളില്‍ ഉള്ള സ്വര്‍ണ വായ്പയ്ക്ക് 575 രൂപ സേവന നികുതി നല്‍കണം.

കളിച്ച് നടന്നാൽ പണി പോകും, സി കെ വിനീതിനെ ജോലിയിൽ നിന്ന് പുറത്താക്കി !!!

വന്‍തുകയ്ക്കുള്ള സ്വര്‍ണവായ്പകള്‍ പ്രോത്സാഹിപ്പിയ്ക്കുക എന്നതാണ് എസ്ബിഐയുടെ നിലപാട്. അക്കൗണ്ടിലുള്ള പണം പിന്‍വലിയ്ക്കുന്നതിനും നിയന്ത്രണമുണ്ട്. വായ്പാതുക പല തവണകളായി പിന്‍വലിച്ചാല്‍ അതിനും സേവന നികുതി ഈടാക്കും.

English summary
New regulation by SBI for current accoount holders.
Please Wait while comments are loading...