കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോസ്റ്റൽ വിദ്യാർത്ഥിനിയുടെ മരണം : ആത്മഹത്യയെന്ന് പൊലീസ്, ലിംഗമാറ്റത്തെ എതിര്‍ത്തതിനാല്‍!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പനവിളയിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ഇരുപത്തിരണ്ടുകാരി സംശയകരമായ സാഹചര്യത്തിൽ വീണുമരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. പുരുഷനായി മാറാനുള്ള ശസ്ത്രക്രിയയ്ക്ക് വീട്ടുകാർ എതിർത്തിനെ തുടർന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പുരുഷനായി മാറാനുള്ള ആഗ്രഹം അഞ്ചുമാസം മുൻപ് തന്നെ പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു.

ആദ്യം മുതല്‍ തന്നെ പെണ്‍കുട്ടിയുടെ നീക്കത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, ഫാത്തിമ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ കൂട്ടാക്കിയിരുന്നില്ല. സഹോദരി, റംസിയുടെ വിവാഹം കഴിഞ്ഞാലുടൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനുള്ള തീരുമാനത്തിലുമായിരുന്നു. ആൺകുട്ടിയായി മാറിയാൽ ഭാവിയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഫാത്തിമയ്ക്ക് ആശങ്കകൾ ഉണ്ടായിരുന്നതായി കൂട്ടുകാരികൾ മൊഴി നൽകിയിട്ടുണ്ട്. ഇവയുണ്ടാക്കിയ മാനസിക സമ്മര്‍ദ്ദത്തിലാണ് മരിച്ചതെന്നാണ് പോലീസ് കരുതുന്നത്.

 ലിംഗമാറ്റത്തിന് എതിര്‍പ്പ്

ലിംഗമാറ്റത്തിന് എതിര്‍പ്പ്


ആദ്യം മുതല്‍ തന്നെ പെണ്‍കുട്ടിയുടെ നീക്കത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, ഫാത്തിമ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ കൂട്ടാക്കിയിരുന്നില്ല. സഹോദരി, റംസിയുടെ വിവാഹം കഴിഞ്ഞാലുടൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനുള്ള തീരുമാനത്തിലുമായിരുന്നു. ആൺകുട്ടിയായി മാറിയാൽ ഭാവിയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഫാത്തിമയ്ക്ക് ആശങ്കകൾ ഉണ്ടായിരുന്നതായി കൂട്ടുകാരികൾ മൊഴി നൽകിയിട്ടുണ്ട്. ഈ മാനസിക സമ്മർദ്ദങ്ങളെല്ലമാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

 അവസാനമായി വന്ന ഫോണ്‍കോള്‍

അവസാനമായി വന്ന ഫോണ്‍കോള്‍



മൊബൈൽ ഫോണിൽ അവസാനമായി വന്ന കോളിൽ ക്ഷുഭിതയായി കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പോകുകയായിരുന്നുവെന്ന കൂട്ടുകാരികളുടെ മൊഴിയും മറ്റ് സാഹചര്യ തെളിവുകളും പൊലീസ് വിലയിരുത്തി വരികയാണ്. ഫാത്തിമ രഹാനയുടെ മൊബൈൽ ഫോൺ ഹോസ്റ്റലിൽ നിന്ന് പൊലീസ് കണ്ടെത്തിയെങ്കിലും സ്ക്രീൻ ലോക്കായതിനാൽ അവസാനമായി വിളിച്ചതാരെന്ന് വ്യക്തമായിട്ടില്ല. സൈബർ പൊലീസ് സഹായത്തോടെ ഫോൺ പരിശോധിച്ച ശേഷമേ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകൂ. ഫോൺ കോളല്ലാതെ ഫാത്തിമയെ പ്രകോപിപ്പിക്കുംവിധം ഹോസ്റ്റലധികൃതരോ കൂട്ടുകാരോ പെരുമാറിയതായി ഇതുവരെ സൂചനയില്ലെന്ന് കന്റോൺമെന്റ് സി ഐ പ്രസാദ് വെളിപ്പെടുത്തി.

മൃതദേഹം ഹോസ്റ്റലിന് സമീപം

മൃതദേഹം ഹോസ്റ്റലിന് സമീപം

ചൊവ്വാഴ്ച രാവിലെ പത്തിന് അൽസബാർ വിമെൻസ് മുസ്ലിം അസോസിയേഷൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ മതിലിനോട് ചേർന്നുള്ള ഇടവ​ഴിയിലാണ് ഫാത്തിമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അധികം ആൾത്തിരക്കില്ലാത്ത ഈ വഴിയിൽ നിന്ന് നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചിരുന്നു. മാതാപിതാക്കൾവി​ദേശത്താണ്.

 ഫോണ്‍കോളിന് ശേഷം സംഭവിച്ചത്

ഫോണ്‍കോളിന് ശേഷം സംഭവിച്ചത്

പിഎസ്സി പരീക്ഷയ്ക്കുള്ള പഠനത്തിനാണ് ഫാത്തിമ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. മരിച്ച നിലയിൽ കാണപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് ആരുടെയോ ഫോൺ വന്നതായും ഫോണിൽ ദേഷ്യപ്പെട്ട് സംസാരിച്ചുകൊണ്ട് ഫാത്തിമ മുകൾ നിലയിലേക്ക് പോകുന്നത് കണ്ടതായുമാണ് ഒപ്പമുണ്ടായിരുന്ന കുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഫാത്തിമയുടെ മുറിയും മറ്റും പൊലീസ് പരിശോധിച്ചെങ്കിലും ആത്മഹത്യാക്കുറിപ്പോ സംശയിക്കത്തക്ക സാഹചര്യത്തിൽ മറ്റെന്തെങ്കിലും തെളിവുകളോ പൊലീസിന് ലഭിച്ചിട്ടില്ല.

English summary
New revealtaion on College student's death. Police suspects suicide regarding personal problems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X