Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്.. അഭിമുഖത്തിന് ചെന്ന മാധ്യമപ്രവർത്തകയുടെ അനുഭവം!

Recommended Video

cmsvideo
    മുകേഷിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് | Oneindia Malayalam

    കൊല്ലം: പ്രമുഖ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് നടത്തിയ മീ ടൂ വെളിപ്പെടുത്തലില്‍ കുടുങ്ങി നാണംകെട്ടിരിക്കുകയാണ് കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. സിപിഎമ്മിനും സര്‍ക്കാരിന് താരസംഘടനയായ അമ്മയ്ക്കും വന്‍ തലവേദന ആയിരിക്കുകയാണ് മുകേഷിന് എതിരായ ലൈംഗികാരോപണം. കോണ്‍ഗ്രസും ബിജെപിയും നടനെതിരെ സമരരംഗത്ത് ഇറങ്ങിക്കഴിഞ്ഞു.

    മുകേഷിന് എതിരായ ആരോപണം ടെസ് ജോസഫില്‍ ഒതുങ്ങിയേക്കില്ല എന്നാണ് സൂചന. മുകേഷ് ഇത്തരത്തില്‍ നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ട് എന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത് മുകേഷിനെ കൂടുതല്‍ കുരുക്കിലാക്കും.

    നടനെതിരെ മീ ടൂ

    നടനെതിരെ മീ ടൂ

    19 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ദുരനുഭവം ആണ് മീ ടൂ ക്യാംപെയ്‌ന്റെ ഭാഗമായി ടെസ് ജോസഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ടെസ് ജോസഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകനായ ഷാജി ജേക്കബ് ആണ് മുകേഷിനെ തുറന്ന് കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: Me too.. മീ ടൂ ടാഗില്‍ ഇതാദ്യമായി ഒരു മലയാളം നടനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നു.

    ആളൊരു സകല കലാ വല്ലഭന്‍

    ആളൊരു സകല കലാ വല്ലഭന്‍

    കോടീശ്വരന്‍ പരിപാടിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന മുംബൈ മലയാളി ടെസ് ജോസഫ് ആണ് നടന്‍ മുകേഷ് 19 വര്‍ഷം മുന്‍പ് തന്നോട് മോശമായി പെരുമാറി എന്ന് വെളിപ്പെടുത്തിയത്. മുകേഷ് ആളൊരു സകല കലാ വല്ലഭന്‍ ആണ്. ഇതേ കാലയളവില്‍ നടന്ന ഒരു സംഭവം പറയാം.

    അഭിമുഖത്തിനിടെ നമ്പർ

    അഭിമുഖത്തിനിടെ നമ്പർ

    രാഷ്ട്രദീപിക പ്രസിദ്ധീകരണം ആയ സ്ത്രീധനം മാസികയ്ക്ക് വേണ്ടി മുകേഷിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരു വനിതാ ജേര്‍ണലിസ്റ്റ് ചെല്ലുന്നു. അഭിമുഖത്തിനിടയില്‍ മുകേഷ് നമ്പറിടുന്നു. ''ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും പിടിച്ചാലും ഉമ്മ വെച്ചാലും ഒന്നും മിണ്ടില്ല''.

    തോളിൽ കയ്യിട്ടു

    തോളിൽ കയ്യിട്ടു

    എപ്പോള്‍ തല്ല് കിട്ടി എന്ന് നോക്കിയാല്‍ മതിയെന്ന് പത്രപ്രവര്‍ത്തക തിരിച്ചടിച്ചു. അഭിമുഖം കഴിഞ്ഞപ്പോള്‍ മുകേഷ് പത്രപ്രവര്‍ത്തകയുടെ തോളില്‍ കയ്യിട്ടു. പെണ്‍കുട്ടി ഒഴിഞ്ഞ് മാറി സ്ഥലം കാലിയാക്കി. ഈ സംഭവം പത്രപ്രവര്‍ത്തക തന്നെ മാസികയുടെ എഡിറ്ററോട് പറഞ്ഞതാണ്. ഇവര്‍ ഇപ്പോള്‍ മലയാളത്തിലെ ഒരു മുന്‍നിര വനിതാ മാസികയില്‍ ജോലി നോക്കുന്നു.

    എത്ര പേരാണെന്ന് വച്ചാ..

    എത്ര പേരാണെന്ന് വച്ചാ..

    വേണമെങ്കില്‍ ഇവര്‍ക്കും me too ടാഗില്‍ പങ്കു ചേരാം.. പക്ഷേ മുകേഷ് എല്ലാം മറന്ന് പോയിക്കാണും. എത്ര പേരാണെന്ന് വച്ചാ.. എന്നാണ് ഷാജി ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വെളിപ്പെടുത്തല്‍. നടിയെ പീഡിപ്പിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് വേണ്ടി അമ്മയില്‍ ഘോരവാദങ്ങള്‍ ഉന്നയിച്ച മുകേഷ് തന്നെ മീ ടൂ ആരോപണത്തില്‍ കുടുങ്ങിയത് അമ്മ നേതൃത്വത്തിന് വലിയ ക്ഷീണമായിരിക്കുകയാണ്. പീഡന വിവാദങ്ങള്‍ തുടര്‍ച്ചയായി പിന്തുടരുന്ന സിപിഎമ്മിനേയും ആരോപണം പ്രതിരോധത്തിലാക്കുന്നു.

    മുറിയിലേക്ക് വിളിച്ചു

    മുറിയിലേക്ക് വിളിച്ചു

    ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് തന്നെ നിരന്തരം മുറിയിലേക്ക് വരാന്‍ വിളിച്ചുവെന്നാണ് ടെസ് ആരോപിച്ചത്. തന്റെ മുറി മുകേഷിന്റെ മുറിയുടെ സമീപത്തേക്ക് മാറ്റാനും ശ്രമിച്ചുവെന്നും ഹോട്ടല്‍ അധികൃതര്‍ അതിന് ഒത്താശ ചെയ്തുവെന്നും ടെസ് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

    ഓർമ്മയേ ഇല്ല

    ഓർമ്മയേ ഇല്ല

    എന്നാല്‍ അത്തരമൊരു സംഭവം ഉണ്ടായതായി തനിക്ക് ഓര്‍മ്മയേ ഇല്ല എന്നാണ് മുകേഷ് ആരോപണത്തോട് പ്രതികരിച്ചത്. ഈ ടെലിവിഷന്‍ ഷോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. ടെസ് ജോസഫ് എന്ന പെണ്‍കുട്ടിയെ ഓര്‍മ്മ പോലും ഇല്ല. ഇത്രയും നാള്‍ എന്തുകൊണ്ട് ഈ ആരോപണം ഉന്നയിച്ചില്ലെന്നും ഉറക്കമായിരുന്നോ എന്നുമാണ് നടന്‍ ചോദിച്ചത്.

    എന്ത് വേണമെങ്കിലും ചെയ്തോളൂ

    എന്ത് വേണമെങ്കിലും ചെയ്തോളൂ

    തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ ഇല്ലെന്നും നിങ്ങള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോ എന്നും നടന്‍ പറഞ്ഞു. വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിച്ചോളൂ എന്നും ഒരു പൈസ പോലും തന്റെ കയ്യില്‍ നിന്ന് കിട്ടില്ലെന്നും നടന്‍ പ്രതികരിച്ചു. സിനിമാ ലോകത്ത് നിന്ന് തന്നെ മുകേഷിന് എതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം അമ്മ നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

    ട്വീറ്റ് വായിക്കാം

    ടെസ് ജോസഫിന്റെ ട്വീറ്റ്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+