കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ നിന്ന് ഞങ്ങളെ ജാതി പറഞ്ഞ് ഓടിച്ചതാണ്.... പുതിയ വാദങ്ങളുമായി ഐക്യമലയരസഭ

Google Oneindia Malayalam News

പന്തളം: ശബരിമലയില്‍ പുതിയ വാദങ്ങളുമായി ഐക്യമലയരസഭ. ശബരിമല ക്ഷേത്രവും പതിനെട്ടാം പടിയും സംബന്ധിച്ച വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. പതിനെട്ടാം പടിയിലെ ആദ്യപടി കമഴ്ത്തി വെച്ചിരിക്കുകയാണെന്നും അതില്‍ കരിമലയരയന്‍ വക എന്ന് കൊത്തിവെച്ചിട്ടുണ്ടെന്നുമാണ് ഐക്യമലയരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സംശയമുള്ളവര്‍ക്ക് ആര്‍ക്കിയോളജി വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കാം എന്നും അദ്ദേഹം പറുന്നു. ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനാണെന്നും രണ്ടാമത്തെ പൂജാരി താളനാനി അരയനാണെന്നും മൂന്നാമതെത്തിയത് കോര്‍മന്‍ അരയനാണെന്നും സജീവ് പറയുന്നു.

1

തങ്ങളുടെ കാരണവന്‍മാരെയെല്ലാം ജാതി പറഞ്ഞ് അവിടെ നിന്നും ഓടിച്ചതാണെന്നും പിന്നീട് 1902 മുതലാണ് താഴമണ്‍ മഠത്തിലുള്ളവര്‍ ശബരിമല അയ്യപ്പന്റെ പൂജാരിമാരായി വന്നതെന്നും ഇതൊക്കെ പുരാവസ്തു രേഖകളില്‍ ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ നിന്നും 28 കിലോമീറ്റര്‍ ഉള്ളില്‍ പൊകകുത്തിപ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെയും 18 പടികള്‍ കൊത്തിവെച്ചിട്ടുണ്ട്. അത് ഇപ്പോഴും കാണാം. അവിടെ താമസിച്ചിരുന്ന മലയരന്‍മാരെ ആട്ടിയോടിച്ച ശേഷം ക്ഷേത്രം കൈയ്യേറുകയായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാരുടെ ആത്മാക്കളുടെ വേദനയാണ് ഇന്ന് അവിടെ നടക്കുന്ന അനിഷ്ടസംഭവങ്ങളെന്നും സജീവ് പറയുന്നു. നിലയ്ക്കല്‍ മഹാദേവക്ഷേത്രവും ഐക്യമലയരയ വിഭാഗത്തിന്റേതായിരുന്നു. ആ ക്ഷേത്രത്തിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ഇപ്പോഴും രണ്ട് ചിത്രങ്ങള്‍ കിടപ്പുണ്ട്. 13ാം നൂറ്റാണ്ടില്‍ വരച്ച ചിത്രങ്ങളാണവ. തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് കത്തിച്ചിരുന്നത് മലയരന്മാരായിരുന്നു എന്നതിന് തെളിവില്ലെന്നാണ്. 116 വര്‍ഷം മുമ്പ് തന്ത്രി കുടുംബമായിരുന്നോ മകരജ്യോതി കത്തിച്ചിരുന്നത്. അതിന് തെളിവുണ്ടോ എന്നും സജീവ് ചോദിക്കുന്നു.

ശബരിമലയില്‍ പോയ യുവതിക്ക് നാട്ടിലും വീട്ടിലും വിലക്ക്.. ജോലിക്ക് വരേണ്ടെന്ന് അധികൃതര്‍ശബരിമലയില്‍ പോയ യുവതിക്ക് നാട്ടിലും വീട്ടിലും വിലക്ക്.. ജോലിക്ക് വരേണ്ടെന്ന് അധികൃതര്‍

ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു; ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രിശബരിമലയെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു; ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി

English summary
new revelations about sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X