കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമൻ കേസ്; പോലീസ് പറഞ്ഞതെല്ലാം പച്ചക്കളം, സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നു...

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മ്യൂസിയം റോഡ്, രാജ്ഭവന്‍ ഭാഗങ്ങളില്‍ പോലീസിന്റെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന പോലീസിന്റെ വാദം കള്ളമെന്ന് റിപ്പോർട്ട്. അപകടം നടന്ന ദിവസം രണ്ട് ക്യാമറകളും പ്രവർത്തിച്ചിരുന്നതായി വിവാരാവകാശ രേഖകൽ തെളിയിക്കുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

പാലായിൽ കേരള കോൺഗ്രസിന് സ്ഥാനാരർത്ഥിയില്ല? ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന് പിജെ ജോസഫ്!പാലായിൽ കേരള കോൺഗ്രസിന് സ്ഥാനാരർത്ഥിയില്ല? ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന് പിജെ ജോസഫ്!

അപകടം നടന്നതിന് ശേഷം പോലീസിന്റെ വാദം സിസിടിവി ക്യാമറകൾ ഒന്നും തന്നെ കൃത്യമായി പ്രവർത്തിച്ചിരുന്നില്ല എന്നാണ്. ഗവർണറും മുഖ്യമന്ത്രി സ്ഥിരമായി പോകുന്ന വഴിയിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതിനെതിരെ കോടതിയും പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മ്യൂസിയം ഭാഗത്താണ് അപകടം നടന്നത്. മ്യൂസിയം ഭാഗത്ത് നാലും രാജ്ഭവന്‍ ഭാഗത്ത് രണ്ടും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാൽ വിവരാവകാശ രേഖയെ അധികരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

Sriram Venkataraman

അപകടത്തെ സംബന്ധിച്ച് ഒരു വീഡിയോ ദൃശ്യം പോലും പോലീസിന്റെ ബാഗത്ത് നിന്ന് പുറത്ത് വന്നിരുന്നില്ല. മ്യൂസിയത്തിന് സമീപത്തും രാജ്ഭവന് മുന്നിലും ആകെ ആറ് ക്യാമറകള്‍ പ്രവര്‍ത്തിച്ചുവെന്നാണ് രേഖകളില്‍ പറയുന്നത്. തലസ്ഥാന നഗരിയില്‍ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകൾ. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം.
English summary
New revelations for Sriram Venkataraman case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X