പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖനടി ആക്രമിക്കപ്പെട്ട സംഭവം പണത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകല്‍ കേസായി ഒതുങ്ങില്ലെന്ന് ഉറപ്പാകുന്നു. മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ വെച്ച് സഹതടവുകാരനോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിരിക്കുകയാണ്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തെ പ്രമുഖരുടെ പേരുകള്‍ സുനി വെളിപ്പെടുത്തിയെന്നാണ് വിവരം. ഈ വിവരങ്ങള്‍ക്ക് സ്ഥിരീകരണമാകുന്നതോടെ മലയാള സിനിമാ ലോകം ഞെട്ടുമെന്നുറപ്പാണ്.

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!

കേസിൽ വഴിത്തിരിവ്

കേസിൽ വഴിത്തിരിവ്

കാക്കനാട് സബ് ജയിലില്‍ തടവില്‍ കഴിയുന്ന പള്‍സര്‍ സുനി ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സിനോടാണ് നിര്‍ണായക വിവരങ്ങള്‍ തുറന്നുപറഞ്ഞത്. ഇത് ജിന്‍സ് പോലീസിനെ അറിയിക്കുകയായിരുന്നു.

രഹസ്യ മൊഴി

രഹസ്യ മൊഴി

ജിന്‍സിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ആയതിനാലാണ് പുതിയ വിവരം പരിശോധിക്കുന്നത്.

മിമിക്രി നടൻ

മിമിക്രി നടൻ

അതേസമയം പള്‍സര്‍ സുനി ജിന്‍സിനോട് സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മിമിക്രി താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ബ്ലാക്ക്‌മെയിലിംഗ് ആണോ ലക്ഷ്യമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ജിൻസും സംശയമുനയിൽ

ജിൻസും സംശയമുനയിൽ

നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് പങ്കുവെച്ച ജിന്‍സും സംശയത്തിന്റെ നിഴലിലാണ്. പള്‍സര്‍ സുനിയും ജിന്‍സും ചേര്‍ന്ന് പ്രമുഖരില്‍ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

ഞെട്ടിച്ച ആക്രമണം

ഞെട്ടിച്ച ആക്രമണം

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടി്‌ക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി.

പള്‍സര്‍ സുനി വിളിച്ചത്

പള്‍സര്‍ സുനി വിളിച്ചത്

നടിയെ ക്രൂരമായി ഉപദ്രവിക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷം വിശദാംശങ്ങള്‍ പള്‍സര്‍ സുനി ആരെയോ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇത് ആരാണെന്ന കാര്യത്തിലും ഇപ്പോള്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബന്ധപ്പെട്ട പ്രമുഖൻ

ബന്ധപ്പെട്ട പ്രമുഖൻ

സംഭവം നടക്കുന്നതിന് മുമ്പ് ഒരു പ്രമുഖ വ്യക്തി പള്‍സര്‍ സുനിയെ പല തവണ ബന്ധപ്പെട്ടിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് ആരാണെന്ന കാര്യം പോലീസും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

തെറ്റിദ്ധരിപ്പിക്കാൻ

തെറ്റിദ്ധരിപ്പിക്കാൻ

ക്വട്ടേനാണെന്ന് ഇത് ക്വട്ടേഷനാണെന്നും പിന്നില്‍ ഒരു സ്ത്രീ ആണെന്നും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതായിരുന്നു എന്നാണ് പള്‍സര്‍ സുനി അന്ന് മൊഴി നല്‍കിയത്.

പുറത്ത് വരാനിരിക്കുന്നത്

പുറത്ത് വരാനിരിക്കുന്നത്

ജിന്‍സ് വഴി പുറത്ത് വന്നിരിക്കുന്ന പുതിയ വിവരങ്ങള്‍ സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ നടന്റേയും സംവിധായകനും നടനുമായ വ്യക്തിയുടേയും പ്രമുഖ മിമിക്രി താരത്തിന്റേയും പേരുകളാണ് ഇപ്പോള്‍ സംശയമുനയിലുള്ളത്.

English summary
New revelations in actress attack case will shake malayalam cinema
Please Wait while comments are loading...