ഞാറ്റു പാട്ടിനൊപ്പം: വേളത്ത് മകര പുഞ്ചതുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: വേളത്തെ നെല്‍ വയലുകളില്‍ വീണ്ടും ഞാറ്റു പാട്ടിന്റെ ഈരടികളൊടൊപ്പം മകര പുഞ്ചകൃഷി തുടങ്ങി. .ഇടതുകൈയില്‍ കൂട്ടിപ്പിടിച്ച നെല്‍ച്ചെടികള്‍ വലതുകൈകൊണ്ട് നുള്ളിയെടുത്ത് ഉഴുത് മറിച്ചിട്ട ചെളിയില്‍ പാട്ടിന്റെ താളത്തിനൊപ്പിച്ച് ഊന്നി നടുമ്പോള്‍ കര്‍ഷകന്റെ മനസ്സിനൊപ്പം കര്‍ഷക തൊഴിലാളിയുടെ മനസ്സിലും സന്തോഷത്തിന്റെ അലകളാണുയരുന്നത്.

ഹരിത കേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച തരിശ്ശു ഭൂമി കൃഷിയോഗ്യമാക്കുക എന്ന പദ്ധതിയിലൂടെ വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് പാട ശേഖരങ്ങളിലാണ് നെല്‍ കൃഷി തിരിച്ചു വരുന്നത് . ഒരുകാലത്ത് ജില്ലയിലെ നെല്ലറയെന്ന് അറിയപ്പെട്ട വേളം പഞ്ചായത്തില്‍ നാലോളം പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് നെല്‍ കൃഷി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്. പെരുവയല്‍ പാട ശേഖര സമിതിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം ഏക്കര്‍ സ്ഥലത്ത് മകര പുഞ്ചക്ക് കൃഷിതുടക്കം കുറിച്ചുകൊണ്ടാണ് നെല്‍ കൃഷി വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ തുടങ്ങിയത്.

velam

പാട ശേഖര സമിതിയിലെ നൂറോളം വരുന്ന അംഗങ്ങള്‍ സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.കൃഷി ഭവന്‍ മുഖേന ആവശ്യത്തിന് വിത്ത് ലഭിക്കുന്നുണ്ടെങ്കിലും വളവും മറ്റ് സംവിധാനങ്ങളും കര്‍ഷകര്‍ക്ക ്‌ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. നിലം ഉഴുത് മറിച്ച് കൃഷിയോഗ്യമാക്കാന്‍ ആവശ്യമായ ട്രില്ലര്‍ ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.ഇത്രയും വിശാലമായ ഭൂമി കൃഷിക്ക് വേണ്ടി പാകപ്പെടുത്തിയത് ഒറ്റ ട്രില്ലറിന്റെ സഹായത്തോടെയാണെന്ന് കര്‍ഷകര്‍ പറയുന്നു.ചാണകവും പച്ചിലയും മറ്റ് ജൈവ വളങ്ങളും മാത്രം ഉപയോഗിച്ച് തികച്ചു ജൈവ മാതൃകയിലുള്ള കൃഷിയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ജല സേചന സൗകര്യത്തിന്റെ കാര്യത്തിലും വലിയ പ്രയാസം ഇവര്‍ നേരിടുന്നുണ്ട്. പാടത്തിന് സമീപത്തെ തോടിനെ അശ്രയിച്ചാണ് മകര പുഞ്ച തുടങ്ങിയതെങ്കിലും വേനല്‍ കനക്കുന്നതോടെ രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കുമെന്നതാണ് വസ്തുത.നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന പച്ച പുതച്ച നെല്‍ വയലുകള്‍ വണ്ടും പുനര്‍ ജനിക്കുമ്പോള്‍ അത് പുതു തലമുറക്ക് വേറിട്ട അനുഭവമായി മാറുകാണ്. തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും കുറൂള്ളി ചെക്കോന്റെയും കഥകള്‍ ഞാറു നടന്ന കര്‍ഷക തൊഴിലാളി സ്ത്രികള്‍ ഈണത്തില്‍ പാടുമ്പോള്‍ പോയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് അത്.ഒരുകാലത്ത് നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടന്നിരുന്ന പച്ചപുതച്ച നെല്‍ വയലുകള്‍ വീണ്ടും തിരിച്ചുവരുമ്പോള്‍ നാടിന്റെ തന്നെ ഉത്സവമായി അത് മാറുകയാണ്.

ഓപ്ര എനിയ്ക്ക് പ്രിയപ്പെട്ടവൾ, മത്സരിച്ചാൽ ഞാനവരെ തോല്‍പ്പിക്കും, വെല്ലുവിളിച്ച് ട്രംപ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
New season paddy cultivation started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്