കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസ് അന്വേഷണം ഇഴയുന്നു; എത്തുംപിടിയും കിട്ടാതെ സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം കുടുക്കിലാക്കിയ സോളാര്‍ കേസില്‍ എത്തുംപിടിയും കിട്ടാതെ അന്വേഷണ സംഘം. കേസ് എവിടുന്നു തുടങ്ങണമെന്നോ എങ്ങോട്ടുപോകണമെന്നോ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. ഇതുസംബന്ധിച്ച് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം വൈകുന്നതാണ് അന്വേഷണത്തെ മന്ദഗതിയിലാക്കുന്നെന്നാണ് റിപ്പോര്‍ട്ട്.

പോലീസുകാരന്റെ വീട്ടില്‍ കള്ളന്‍ കയറി; കൊണ്ടുപോയവയില്‍ യൂണിഫോമും ബെല്‍റ്റുംപോലീസുകാരന്റെ വീട്ടില്‍ കള്ളന്‍ കയറി; കൊണ്ടുപോയവയില്‍ യൂണിഫോമും ബെല്‍റ്റും

ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ആണ് സോളാര്‍ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണം നടത്തുന്നത്. ജനുവരി പതിനഞ്ചിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയും. ഇതിനുശേഷം മാത്രമേ അന്വേഷണത്തിന്റെ അടുത്ത നടപടികളിലേക്ക് കടക്കുകയുള്ളൂ.

saritha

കേസില്‍ കോടതിയുടെ ഭാഗത്തുനിന്നും സര്‍ക്കാരിനെതിരെ പരാമര്‍ശമുണ്ടാക്കാത്ത രീതിയിലായിരിക്കും അന്വേഷണം. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന നേതൃത്വവും സോളാര്‍ കേസില്‍ ധൃതിപിടിച്ചുള്ള അന്വേഷണം തിരിച്ചടിയാകുമെന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്.

Recommended Video

cmsvideo
'സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തത് ഗണേശ് കുമാര്‍ | Oneindia Malayalam

അതേസമയം, വളഞ്ഞവഴിയിലൂടെ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായാണ് സൂചന. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണപക്ഷത്തിന്റെ പ്രധാന ആയുധം സോളാര്‍ ആയിരിക്കും. ഈ രീതിയില്‍ ആയിരിക്കും അന്വേഷണത്തിന്റെ പുരോഗതിയും. സരിതയും പ്രതികളും തമ്മിലുള്ള ബന്ധവും സോളാറിലെ അഴിമതിയും പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ ഉതകുന്ന രീതിയില്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെങ്കിലും കേസിലെ നൂലാമാലകള്‍ തിരിച്ചടിയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

English summary
new SIT wings to probe solar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X