Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാസ് കട്ട് ചെയ്താല്‍ ഇനി വിവരമറിയും; കുട്ടികളല്ല രക്ഷിതാക്കള്‍!

തിരുവനന്തപുരം: ഇനി ക്ലാസ് കട്ട് ചെയ്ത് കറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കണം. നിങ്ങള്‍ എവിടെ പോകുന്നു എന്ന് കൃത്യമായി നിങ്ങളുടെ രക്ഷിതാക്കളറിയും. അതിനുള്ള നൂതന സംവിധാനങ്ങളുമായി സ്മാര്‍ട്ടാകുകയാണ് തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍. കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ 'പാസ്' (പേരന്റ്‌സ് എസ്എംഎസ് അലേര്‍ട്ട് സിസ്റ്റം) എന്ന പദ്ധതിയുമായാണ് സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വകുപ്പില്‍ ലക്ച്ചറുമായ സെയ്ദ് ഷിയാസാണ് കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പിടിഎയുടെ സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ നെടുമങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

പാസ്

പാസ്

ക്ലാസില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരങ്ങള്‍ അതാത് ക്ലാസ് ടീച്ചര്‍ ശേഖരിച്ച് ഒറ്റ ക്ലിക്കില്‍ ഓണ്‍ലൈനില്‍ സന്ദേശമെത്താക്കാനുള്ള സംവിധാനമാണ് പാസ്

മികച്ച പ്രതികരണം

മികച്ച പ്രതികരണം

രക്ഷകര്‍ത്താക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചതോടെ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും പദ്ധതി ലഭ്യമാക്കുന്നതരത്തില്‍ വികസിപ്പിച്ചിരിക്കുകയാണ്.

ചിലവ് താങ്ങാനാകില്ല

ചിലവ് താങ്ങാനാകില്ല

ക്ലാസില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍എഫ്‌ഐഡി ടാഗുകള്‍ നിലവിലുണ്ടെങ്കിലും വന്‍ തുകയാണ് ചെലവഴിക്കേണ്ടി വരിക.

ചുരുങ്ങിയ ചെലവ്

ചുരുങ്ങിയ ചെലവ്

'പീസി'ലൂടെ കൃത്യതയാര്‍ന്ന വെബ് ്അതിഷ്ഠിത എസ്എംഎസ് സേവനം ചുരുങ്ങിയ ചെലവില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പ്രയോജനപ്പെടുത്താം.

തുക

തുക

പ്രതിവര്‍ഷം ശരാശരി 900 രൂപ മാത്രമാണ് പദ്ധതിക്കായി സ്‌കൂളുകള്‍ ചെലവഴിക്കേണ്ടി വരിക.

ബ്ലോക്ക് ചെയ്യാനാകില്ല

ബ്ലോക്ക് ചെയ്യാനാകില്ല

മൊബൈല്‍ നമ്പറുകളില്‍ നിന്ന് സന്ദേശം അയക്കുന്നതിന് പകരം ഓരോ സ്‌കൂളും പ്രത്യേകം
സെന്‍സര്‍ ഐഡി ഉപയോഗിച്ച് എസ്എംഎസ് അലേര്‍ട്ട് നല്‍കുന്നതിനാല്‍ സന്ദേശം ബ്ലോക്ക് ചെയ്യാനാകില്ല.

ബാങ്കിംഗ് മേഖല

ബാങ്കിംഗ് മേഖല

ബാങ്കിംഗ് മേഖലകളില്‍ ഉപയോഗിക്കുന്ന തരം എസ്എംഎസ് സംവിധാനമാണ് പാസില്‍ ഉപയോഗിക്കുന്നത്.

അധ്യാപകന്‍

അധ്യാപകന്‍

നെടുങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് പാസ് എന്ന പദ്ധതി കണ്ടു പിടിച്ച സെയ്ദ് ഷിയാസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+