കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്നക്കനാലിലേക്ക് പുതിയ ടാക്‌സി കാറുകള്‍ സ്വയംതൊഴില്‍ മേഖലയില്‍ ചരിത്രം സൃഷ്ടിച്ച് ഗ്രാമപഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

പിന്നോക്ക വിഭാഗക്കാരായ യുവാക്കള്‍ക്ക് സ്വയം തൊഴിലിന് ടാക്‌സി കാര്‍ വിതരണം ചെയ്ത് മാതൃകയായകുകയാണ് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത.്തിരഞ്ഞെടുത്ത പത്തൊന്‍മ്പതു പേരില്‍ പതിനൊന്നു പേര്‍ക്കും പഞ്ചായത്ത് ഭരണസമതി ടാക്‌സി കാറുകളുടെ താക്കോല്‍ കൈമാറി.യുവാക്കള്‍ക്ക് സ്വയം തൊഴിനായി രണ്ടു ലക്ഷം രൂപ വീതം സബ്‌സിഡിയായി നല്‍കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.പട്ടികജാതി വിഭാഗത്തില്‍പെട്ട പതിനാറുപേരും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട മൂന്നുപേരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ഗുണഭോക്താക്കള്‍ക്ക് ബാങ്ക് വായ്പ തരപ്പെടുത്തി കാര്‍ ഡീലര്‍മാരില്‍ നിന്നും കാര്‍ ലഭ്യമാകുന്ന മുറക്ക് ഡീലര്‍മാര്‍ക്ക് പഞ്ചായത്ത് സബ്‌സിഡി തുക കൈമാറും.ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലയായ ചിന്നക്കനാലില്‍ ടാക്‌സി വാഹനങ്ങളുടെ അഭാവം സ്വദേശിയരെയും വിദേശിയരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്നു.പുതിയ ടാക്‌സി സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ ചിന്നക്കനാലിന്റെ വിനോദസഞ്ചാര സാധ്യതകള്‍ തേടി കൂടുതല്‍ ആളുകളെത്തുമെന്നതും ഉറപ്പാണ്.കഴിഞ്ഞ രണ്ടുമാസക്കാലമായി പഞ്ചായത്ത് നിര്‍ത്തിവെച്ചരുന്ന കൊളുക്കുമല ജീപ്പ് സവാരി പ്രവേശനവും പഞ്ചായത്ത് പുനരാംരഭിച്ചു.

car

ടൂറിസത്തിന് വളരെയധികം സാധ്യതകള്‍ നിലനില്‍ക്കുന്ന പ്രദേശത്ത് പിന്നോക്ക വിഭാഗക്കാരായ യുവാക്കള്‍ക്ക് സ്വന്തമായി ടാക്‌സി കാര്‍ലഭ്യമാക്കാന്‍ കഴിഞ്ഞത് പഞ്ചായത്തിന്റെ നേട്ടമാണെന്നും യുവാക്കള്‍ക്ക് സ്വയംപര്യപ്തതയും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താനുള്ള അവസരമാണ് ഒരുങ്ങിയതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ് പറഞ്ഞു.വിവിധ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുത്ത 52 പേരുടെ ഗുണഭോകതൃ ലിസ്റ്റില്‍ നിന്നുമാണ് പത്തോന്‍മ്പതുപേരെ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുത്തത്.ചിന്നക്കനാല്‍ ഫാത്തിമമാത ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍വെച്ചു നടന്ന ചടങ്ങില്‍ ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് കാറുകളുടെ താക്കോല്‍ കൈമാറി.വരും ദിവസങ്ങളില്‍ ശേഷിക്കുന്ന 8 പേര്‍ക്കും വാഹനങ്ങള്‍ കൈമാറുമെന്നും ഭരണസമിതി അറിയിച്ചു

English summary
New taxis to chinnakanal grmapanchayath for self employent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X