സരിതയുടെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ പുതിയ സംഘം; കൂടുതൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തേക്കും
തിരുവനന്തപുരം: സരിതാ എസ് നായർ നൽകിയ പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. എസ് പി അബ്ദുൾ കരീമാണ് അന്വേഷണ സംഘത്തലവൻ. സരിതയുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തിരുന്നു. കൂടുതൽ യുഡിഎഫ് നേതാക്കൾക്കെതിരേ കേസെടുത്തേക്കുമെന്നാണ് സൂചന.
ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കെസി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോളാർ കമ്മീഷൻ ശുപാർശകൾക്ക് പിന്നാലെ സരിതാ എസ് നായർ പ്രത്യേക അന്വേഷണ സംഘത്തിന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു.

ഒരു പരാതിയിൽ നിരവധി പേർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാനാകില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചതോടെ സരിത ഉമ്മൻ ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ സരിത പ്രത്യേകം പ്രത്യേകം പരാതികൾ നൽകുകയായിരുന്നു. എഡിജിപി അനിൽ കാന്തിനായിരുന്നു പരാതി സമർപ്പിച്ചത്.
സരിതയുടെ പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ പരാതിയിൽ സരിത ആരോപണം ഉന്നയിച്ചിരുന്ന മുൻമന്ത്രി എപി അനിൽ കുമാർ , അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ് ഉൾപ്പെടെയുള്ളവർക്കെതിരെ സരിത പ്രത്യേകം പരാതി നൽകുമെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications