കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി തിയറ്ററുകള്‍ അടച്ചിടില്ല; ഭരിക്കാന്‍ പുതിയ സംഘടന റെഡി; ലിബര്‍ട്ടി ബഷീര്‍ കേള്‍ക്കുന്നുണ്ടോ?

തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപംകൊണ്ടു. ദിലീപ് പ്രസിഡന്റും നിര്‍മാതാവ് ആന്റണി ആന്റണി പെരുമ്പാവൂര്‍ സെക്രട്ടറിയും. പുതിയ റിലീസുകളുടെ കാര്യം ഇനി പുതിയ സംഘടന തീരുമാനിക്കും.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: ഒരു മാസത്തിലേറെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിയറ്റര്‍ സമരം അവസാനിച്ചപ്പോള്‍ സിനിമാ ലോകം സാക്ഷ്യം വഹിച്ചത് നിരവധി സംഭവ വികാസങ്ങള്‍ക്കാണ്. ചലച്ചിത്ര ലോകത്ത് പ്രതിസന്ധി
സൃഷ്ടിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു. ലിബര്‍ട്ടി ബഷീറായിരുന്നു സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. സംഘടനയുടെ ആവശ്യങ്ങള്‍ക്ക് വിതരണക്കാരും നിര്‍മാതാക്കളും വഴങ്ങാതിരുന്നതാണ് തിയറ്ററുകള്‍ അടച്ചിട്ടുള്ള സമരത്തിന് ലിബര്‍ട്ടി ബഷീറിനേയും സംഘടനയേയും പ്രേരിപ്പിച്ചത്. എന്നാല്‍ അത് ഒടുവില്‍ സംഘടനയുടെ പിളര്‍പ്പില്‍ കലാശിക്കുകയായിരുന്നു.

തിയറ്റര്‍ സമരമില്ലാത്ത ദിനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു എന്ന വാഗ്ദാനവുമായാണ് പുതിയ സംഘടനയുടെ പിറവി. തിയറ്ററുകള്‍ ഭരിക്കാന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന റെഡി. നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉള്‍പ്പെടുന്നതാണ് പുതിയ സംഘടന. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (എഫ്ഇയുഒകെ) എന്നാണ് സംഘടനയുടെ പേര്. ദിലീപ് പ്രസിഡന്റും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റും ബോബി ജനറല്‍ സെക്രട്ടറിലയുമായാണ് സംഘടന രൂപം കൊണ്ടിരിക്കുന്നത്.

തിയറ്റര്‍ സമരം ഉണ്ടാകില്ല

എന്തിനും ഏതിനും പ്രേക്ഷകരേയും സിനിമയേയും പ്രതിസന്ധിയിലാക്കി തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുകയായിരുന്നു ഫെഡറേഷന്റെ രീതി. എന്നാല്‍ പുതിയ സംഘടന നിലവില്‍ വന്നതോടെ ഇനി തിയറ്റര്‍ അടച്ചിട്ടുള്ള സമരം ഉണ്ടാകില്ലെന്ന് എഫ്ഇയുഒകെ പ്രസിഡന്റ് ദിലീപ് വ്യക്തമാക്കി.

നല്ല കൂട്ടായ്മ

സിനിമയ്ക്ക് വേണ്ടിയുള്ള നല്ല കൂട്ടായ്മയാണ് പുതിയ സംഘടനയെന്ന് ദിലീപ് പറഞ്ഞു. സിനിമ മേഖല ഒരിക്കലും സ്തംഭിക്കാന്‍ പാടില്ല. അതെപ്പോഴും ചലിച്ചുകൊണ്ടിരിക്കണം. പുതിയ സംഘടന ഇക്കാര്യം ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സൂപ്പര്‍ താരങ്ങളുടെ ആശീര്‍വാദത്തോടെ

പുതിയ സംഘടനയ്ക്ക് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടേയും അംഗീകാരവും ആശീര്‍വാദവുമുണ്ടെന്നും ദിലീപ് പറഞ്ഞു. സിനിമ സമരം തുടങ്ങിയ നാള്‍ മുതല്‍ ഇന്നുവരേയും അനുകൂലമായോ പ്രതികൂലമായോ മമ്മുട്ടിയും മോഹന്‍ലാലും സംസാരിച്ചിരുന്നില്ല. അവര്‍ക്കെതിരെ ഈ വിമര്‍ശനം നിലനില്‍ക്കുന്ന വേളയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

നൂറിലേറെ തിയറ്ററുകള്‍

പുതിയ സംഘടനയ്ക്ക് നൂറിലേറെ തിയറ്ററുകളുടെ പിന്തുണയുണ്ടെന്ന് ദിലീപ് പറഞ്ഞു. ഫെഡറേഷനില്‍ നിന്നും വിട്ട് വന്ന എ ക്ലാസ് തിയറ്ററുകളും ബി ക്ലാസ് തിയറ്ററുകളും ഇതില്‍ ഉള്‍പ്പെടും.

സംയുക്ത സംഘടന

തിയറ്റര്‍ സമരത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടന രൂപം കൊണ്ടതെങ്കിലും തിയറ്റര്‍ ഉടമകള്‍ മാത്രമല്ല നിര്‍മാതാക്കളും വിതരണക്കാരും പുതിയ സംഘടനയില്‍ അംഗങ്ങളാണ്. നേരത്തെ ഉണ്ടായിരുന്ന സംഘടനകളില്‍ തിയറ്റര്‍ ഉടമകള്‍ മാത്രമായിരുന്നു അംഗങ്ങള്‍.

റിലീസ് പുതിയ സംഘടന തീരുമാനിക്കും

പുതിയ സിനിമകളുടെ റിലീസ് ഇനി പുതിയ സംഘടന തീരുമാനിക്കുമെന്ന് ദിലീപ് അറിയിച്ചു. എന്നാല്‍ ഏതെങ്കിലും തിയറ്ററുകളോട് നിഷേധാത്മക സമീപനം പുതിയ സംഘടന സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതിയുമായി ഫെഡറേഷന്‍

സിനിമ സമരത്തിന് അവസമായതിന് ശേഷം പുതിയ ചിത്രങ്ങള്‍ റിലീസ് ചെയതപ്പോള്‍ ഫെഡറേഷന്റെ കീഴിലുള്ള തിയറ്ററുകള്‍ സിനിമ റിലീസിന് നല്‍കിയില്ലെന്ന പരാതിയുമായി ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി. ലിബര്‍ട്ടി ബഷീറിന്റേയും ഫെഡറേഷന്‍ സെക്രട്ടറിയുടേയും ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കാണ് പുതിയ സിനിമകള്‍ അനുവദിക്കാതിരുന്നത്.

പിളര്‍ത്തി അവസാനിപ്പിച്ച സമരം

തിയറ്ററുകള്‍ക്കുള്ള വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എന്നാല്‍ നിര്‍മാതാക്കളും വിതരണക്കാരും ഇതിന് വഴങ്ങാതെ വന്നതോടെ സമരം മുന്നോട്ട് പോകുകയായിരുന്നു. സമരം ചെയ്തിരുന്ന നിലവിലുള്ള സംഘടനകളെ പിളര്‍ത്തിയാണ് സമരം അവസാനിപ്പിച്ചത്.

സമരത്തില്‍ കുടങ്ങിയ സിനിമകള്‍ക്ക് മുന്‍ഗണന

സമരത്തിന് പരഹാരമായി, പുതിയ സംഘടന രൂപീകൃതമായതോടെ സിനിമകള്‍ കാലതാമസമില്ലാതെ തിയറ്ററുകളിലേക്കെത്തും. സമരം കാരണം റിലീസ് മുടങ്ങിയ സിനിമകള്‍ക്കായിരിക്കും പ്രഥമ പരിഗണന. ആദ്യപടിയായി ജോമോന്റെ സുവിശേഷങ്ങളും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും തിയറ്ററുകളിലെത്തി.

English summary
New organisation for theaters formed, Dileep president and Antony Perubarvoor Vice president. The new organisation will decides the new releases. It has the support of more than 100 theaters, said Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X