കേരളത്തിന് പുതുതായി ഹംസഫർ, അന്ത്യോദയ എക്സ്പ്രസുകൾ! ട്രെയിൻ സമയത്തിലും മാറ്റം, ചില ട്രെയിനുകൾ നീട്ടി
പുതിയ റെയിൽവേ ടൈംടേബിളിൽ ചില ട്രെയിനുകൾ നീട്ടുകയും, സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്. നവംബർ ഒന്നു മുതൽ പുതിയ റെയിൽവേ ടൈംടേബിൾ പ്രാബല്യത്തിൽ വരും.
തിരുവനന്തപുരം: റെയിൽവേയുടെ പുതിയ ടൈംടേബിളിൽ കേരളത്തിന് പുതിയ രണ്ട് ട്രെയിനുകൾ. ഗാന്ധിധാം-കൊച്ചുവേളി-തിരുനെൽവേലി ഹംസഫർ എക്സ്പ്രസ്, മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് കേരളത്തിന് ലഭിച്ച പുതിയ ട്രെയിനുകൾ.
പുതിയ റെയിൽവേ ടൈംടേബിളിൽ ചില ട്രെയിനുകൾ നീട്ടുകയും, സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്. നവംബർ ഒന്നു മുതൽ പുതിയ റെയിൽവേ ടൈംടേബിൾ പ്രാബല്യത്തിൽ വരും.

മംഗളൂരു-കൊച്ചുവേളി പൂർണ്ണമായും അണ്‍റിസർവ്ഡ് ട്രെയിനാണ്. പൂർണ്ണമായും എസി ത്രീ ടയർ കോച്ചുകളുള്ളതാണ് ഹംസഫർ എക്സ്പ്രസ്. ഈ ട്രെയിനുകൾ എന്നുമുതൽ ഓടിതുടങ്ങുമെന്ന് അടുത്ത ദിവസങ്ങളിൽ അറിയിക്കും.
നീട്ടുന്ന ട്രെയിനുകൾ:- ചെന്നൈ-പഴനി സൂപ്പർഫാസ്റ്റ് പാലക്കാട് വരെ നീട്ടി. പഴനി-പാലക്കാട് റൂട്ടിൽ എക്സ്പ്രസ് ട്രെയിനായാണ് സർവ്വീസ് നടത്തുക. തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്ക് നീട്ടി. ചെന്നൈ എഗ്മോർ-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് കൊല്ലം വരെ സർവ്വീസ് നടത്തും. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് നവംബർ ഒന്നു മുതൽ എല്ലാദിവസവും ആലപ്പുഴ വരെ സർവ്വീസ് നടത്തും. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ്. പരശുറാം, ഏറനാട്, അനന്തപുരി, എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.












Click it and Unblock the Notifications